കേരളം

കൊല്ലം കമ്മീഷ്ണർ ഓഫിസിനരികിലെ കൊലപാതകം; പ്രതി പിടിയിൽ

കൊല്ലം : കൊല്ലം കമ്മീഷ്ണർ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. തമിഴ്നാട് തക്കല സ്വദേശി വിജു സുരേഷ് ആണ് പിടിയിലായത്. തമിഴ്നാട് വാൽപാറയിൽ നിന്നാണ് കൊല്ലം സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

നഗരത്തിലെ കൊലപാതകത്തിൽ പ്രതി സീരിയൽ കില്ലറെന്ന നിഗമനത്തിൽ പൊലീസ് നേരത്തെ എത്തിയിരുന്നു. കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടന്നത്. പ്രതി തമിഴ്നാട് സ്വദേശിയാണെന്നായിരുന്നു സംശയം.

ഏപ്രിൽ 19-നാണ് പാരിപ്പള്ളിയിൽ ആദ്യ കൊലപാതകം നടക്കുന്നത്. അതിനുപിന്നാലെ മേയ് 25-ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് വെറും 100 മീറ്റർ മാത്രം അകലെ രണ്ടാമത്തെ കൊലപാതകവും നടന്നു. ഈ രണ്ട് കൊലപാതകങ്ങളും നടത്തിയത് ഒരേ വ്യക്തി തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിക്കായി കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button