നാല് കുടിയേറ്റ കർഷകരെ കാറിനുള്ളില്‍ ജീവനോടെ കത്തിച്ചു; ഇറ്റലിയിൽ രണ്ട് പേർ അറസ്റ്റിൽ

റോം : നാല് കുടിയേറ്റ കർഷകരെ കാറിൽ വെച്ച് ജീവനോടെ കത്തിച്ച് കൊന്ന കേസിൽ ഇറ്റലിയിൽ രണ്ട് പേർ അറസ്റ്റിൽ. കുറ്റകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി ലഭിച്ചുവെന്ന് പൊലിസ് അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ആർഎഐ സ്റ്റേറ്റ് ടെലിവിഷനിലും മറ്റ് ഇറ്റാലിയൻ മാധ്യമങ്ങളിലും ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്തിരുന്നു. തെക്കൻ കലാബ്രിയ മേഖലയിലെ അമൻഡൊലാറ ഗ്യാസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻഭാഗത്ത് അക്രമികൾ ദ്രാവകം ഒഴിച്ച് തീയിടുകയായിരുന്നു. അക്രമികളിലൊരാൾ കർഷകർ കാർ തുറക്കാതിരിക്കാൻ അടച്ച് പിടിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. തീ പടർന്നുപിടിച്ചപ്പോൾ സംഘത്തിലൊരാൾ കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഗുരുതരാമായി പൊള്ളലേറ്റ ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ചയാണ് അമൻഡൊലാറയിലെ കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നാല് മൃതദേഹങ്ങൾ പൊലീസ് കണ്ടെടുക്കുന്നത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ അഫ്ഗാൻ പൗരന്മാരും ഒരാൾ പാകിസ്ഥാൻ പൗരനുമാണ്.



