കേരളം
തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; 2 പേർക്ക് പരുക്ക്

തിരുവനന്തപുരം : തിരുവനന്തപുരത്തെ താന്നിമൂട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഗൃഹനാഥനും മകനുമാണ് പരുക്ക് പറ്റിയത്.
ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുക്കളയിൽ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ പെട്ടിത്തെറിക്കുകയായിരുന്നു.



