അന്തർദേശീയം

ഇസ്രയേൽ സൈന്യത്തിൽ ആൾക്ഷാമം : സൈനിക മേധാവി

ടെൽ അവീവ് : ഇസ്രയേലിൽ സൈന്യത്തിൽ ആൾ ക്ഷാമമെന്ന് സൈനിക മേധാവി ഇയാൻ സമീർ. സൈനിക മേധാവിയുടെ ഈ വെളിപ്പെടുത്തൽ ഇസ്രയേലിൽ വ്യാപക രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ഇസ്രയേൽ സൈനികർ കടുത്ത ക്ഷീണത്തിലാണെന്നും സൈന്യത്തിലെ ആൾക്ഷാമം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വൻ തകർച്ചയുണ്ടാകുമെന്നും സൈനിക മേധാവി മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ വിഷയത്തിൽ പ്രതിപക്ഷവും രംഗത്തെത്തി.

സൈനിക മേധാവിയുടെ മുന്നറിയിപ്പ് അതീവ ഗുരുതരമാണെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിന്‍റെ പരാജയമാണ് ഇതെന്നും ഇസ്രയേൽ പ്രതിപക്ഷം വ്യക്തമാക്കി.ഇറാൻ സംഘർഷം തുടരുന്നതിനിടെ പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തറും അമെരിക്കയും സംയുക്ത നീക്കം ആരംഭിച്ചു.

ഖത്തർ പ്രധാനമന്ത്രി അമെരിക്കൻ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

മേഖലയിലെ നിലവിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തർ പ്രധാനമന്ത്രിയും അമെരിക്കൻ യുദ്ധ സെക്രട്ടറിയും ചേർന്ന് സംയുക്തമായി പ്രവർത്തിക്കാനാണ് ധാരണ. പ്രതിരോധ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button