മാൾട്ടാ വാർത്തകൾ

കാറിൽ നിന്ന് ഹെറോയിനും പണവും കണ്ടെത്തിയതിനെ തുടർന്ന് സാൻ ജുവാനിൽ രണ്ടുപേർ അറസ്റ്റിൽ

കാറിൽ നിന്ന് ഹെറോയിനും പണവും കണ്ടെത്തിയതിനെ തുടർന്ന് രണ്ടുപേർ അറസ്റ്റിൽ. സാൻ ജുവാനിൽ മയക്കുമരുന്ന് കള്ളപ്പണം കടത്തൽ സംശയത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. എംസിദയിൽ താമസിക്കുന്ന 38 വയസ്സുള്ള മാൾട്ടീസ് പുരുഷനെയും അദ്ദേഹത്തോടൊപ്പം സാൻ ജുവായിൽ താമസിക്കുന്ന 39 വയസ്സുള്ള മാൾട്ടീസ് സ്ത്രീയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.45ഓടെ,നക്സർ റോഡ് വഴി സഞ്ചരിക്കുമ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

“വിവിധ തരത്തിലുള്ള ദുരുപയോഗങ്ങളും അനധികൃത പ്രവർത്തനങ്ങളും” സംബന്ധിച്ച് നടത്തിയ ശക്തമായ അന്വേഷണങ്ങളും തുടർച്ചയായ നിരീക്ഷണവും പിന്നാലെയാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് പറഞ്ഞു.

.വാഹന പരിശോധനയിൽ, ഹെറോയിൻ ആണെന്ന് സംശയിക്കുന്ന വസ്തു നിറച്ച 31 പാക്കറ്റുകൾ കണ്ടെത്തി. ഇവയുടെ വിപണി വില €2,500-ൽ കൂടുതലാണെന്ന് കണക്കാക്കുന്നു. കൂടാതെ, ഏകദേശം €6,000 രൂപ പണവും പൊലീസ് കണ്ടെത്തി.

തുടർന്ന്, പ്രതികളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ, ചില വിലകൂടിയ ആഡംബര വസ്തുക്കളും നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. ഇതിൽ മെഴ്‌സിഡസ് എ-ക്ലാസ്, ഓഡി ക്യൂ5 തുടങ്ങിയ വാഹനങ്ങളും ഉൾപ്പെടുന്നു.

പുരുഷനും സ്ത്രീയും കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. മയക്കുമരുന്ന് കടത്തൽ, കൈവശം വെയ്ക്കൽ, കള്ളപ്പണം കടത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അടുത്ത ദിവസങ്ങളിൽ ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button