സെന്റ് പോൾസ് ബേയിൽ പുതിയ ഹരിത പൊതുപാർക്ക് ഉദ്ഘാടനം ചെയ്തു

ഉപേക്ഷിക്കപ്പെട്ട് മാലിന്യ നിറഞ്ഞ സ്ഥലം ഹരിത പൊതുപാർക്കായി പുനരുദ്ധരിച്ചു, സെന്റ് പോൾസ് ബേയിലെ സമീപമുള്ള സിമാർ നേച്ചർ റിസർവിന്റെവിപുലീകരണമായി ഏകദേശം 4,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലം പൊതുപാർക്ക് പുനരുദ്ധരിക്കപ്പെട്ടത്ത്. സമീപത്ത് താമസിക്കുന്ന ഏകദേശം 700 പേർക്ക് ഈ പൊതുപാർക്ക് ഉപകാരപ്പെടും.
ഹരിത പൊതുപാർക്ക് പരിസ്ഥിതി മന്ത്രി മിരിയം ഡല്ലിയും, യൂറോപ്യൻ യൂണിയൻ ഫണ്ട്സ് മന്ത്രി സ്റ്റെഫൻ സ്രിൻസോ അസ്സോപ്പാർഡിയും പ്രോജക്ട് ഗ്രീൻ ടീമിൻറെയും, ലോക്കൽ കൗൺസിൽ അംഗങ്ങളുടെയും, ബേർഡ്ലൈഫ് മാൾട്ടയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
ഈ പ്രദേശം വർഷങ്ങളോളം ഉപേക്ഷിക്കപ്പെട്ട് അനധികൃത മാലിന്യ നിക്ഷേപം മൂലം തകർന്ന നിലയിലേക്കും മാറിയിരുന്നു. ഹരിത പൊതുപാർക്ക് പദ്ധതിയിലൂടെ, പ്രകൃതി സംരക്ഷണവും ജനങ്ങളുടെ ജീവിത നിലവാരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വലിയ ദർശനത്തിന്റെ ഭാഗമായിട്ടാണ് പ്രദേശം പുനർരൂപകൽപ്പന ചെയ്തത്.
അവഗണിക്കപ്പെട്ട പ്രദേശങ്ങളെ പരിസ്ഥിതി, സാമൂഹിക മൂല്യമുള്ള ഇടങ്ങളാക്കി മാറ്റാൻ നമുക്ക് കഴിയുമെന്ന് ഈ പദ്ധതി തെളിയിക്കുന്നെന്നും ഈ നിക്ഷേപത്തിലൂടെ, നാം ഒരു സൂക്ഷ്മമായ ഇക്കോസിസ്റ്റം പുനഃസ്ഥാപിക്കുകയും, സുരക്ഷിതവും സൗകര്യപ്രദവുമായ, വിദ്യാഭ്യാസപരമായ ഒരു പൊതുപ്രദേശം ജനങ്ങൾക്ക് തിരികെ നൽകുകയും ചെയ്തെന്നെന്നും ഡല്ലി പറഞ്ഞു.
“ഇപ്പോൾത്തെയും ഭാവിയിലെയും തലമുറകൾക്ക് ദീർഘകാലമായി ഗുണകരമാകുന്ന പരിസ്ഥിതി സംരംഭങ്ങളിൽ നാം തുടർന്നും നിക്ഷേപം നടത്തും,” എന്ന് അസ്സോപ്പാർഡി പറഞ്ഞു
റിസർവിന്റെ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്ന സ്വദേശിവൃക്ഷങ്ങൾ ഇവിടെ നട്ടുവളർത്തുകയും, ദീർഘകാല നിലനിൽപ്പിനായി സുസ്ഥിരമായ ജലസേചന സംവിധാനവും സ്ഥാപിക്കുകയും സ്ഥലത്തിന്റെ സങ്കീർണ്ണമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി, Natura 2000 നിയമങ്ങൾ അനുസരിച്ച് ലൈറ്റിംഗ് സംവിധാനങ്ങൾ പാർക്കിൽ സ്ഥാപിച്ചിട്ടില്ല. റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച പിക്നിക് ബെഞ്ചുകൾ, ഇരിപ്പിടങ്ങൾ, മാലിന്യസംസ്കരണ ബിന്നുകൾ എന്നിവയും പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി, സിസിടിവി സംവിധാനങ്ങളും, മതിലുകളും, ഗേറ്റുകളും, വേലികളും സ്ഥാപിച്ച് അനധികൃത മാലിന്യ നിക്ഷേപം തടയാനുള്ള നടപടികളും തീപിടിത്തം തടയുന്നതിനുള്ള സംവിധാനങ്ങളും പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



