കേരളം
കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; ഒരു മരണം

കൊച്ചി : കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തത്തില്‍ ഒരു മരണം. മേഖലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സിജി ലൂബ്രിക്കന്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം.
രാവിലെ എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.



