മാൾട്ടാ വാർത്തകൾ

പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചാൽ 235 യൂറോ ഓൺ-ദി-സ്പോട്ട് ഫൈൻ : ആഭ്യന്തര മന്ത്രി

പൊതുസ്ഥലങ്ങളിൽ കഞ്ചാവ് വലിക്കുന്നവർക്ക് ഓൺ-ദി-സ്പോട്ട് ഫൈൻ (തൽക്ഷണ പിഴ) സമ്പ്രദായപ്രകാരം 235 യൂറോ (ഏകദേശം 21,000 രൂപ) പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രി ഗ്ലെൻ ബെഡിംഗ്ഫീൽഡ് അറിയിച്ചു.

“നിയമം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ കഞ്ചാവ് വലിച്ച് ചുറ്റുമുള്ളവരെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ബെഡിംഗ്ഫീൽഡ് പറഞ്ഞു.

നിയമവിരുദ്ധമായി പൊതുസ്ഥലങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ തൽക്ഷണ പിഴയെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഈ തുകയ്ക്കുള്ള പിഴ ശിക്ഷ നിയമത്തിലുണ്ടെങ്കിലും, ഇത് ഓൺ-ദി-സ്പോട്ട് ഫൈൻ പട്ടികയിൽ ഉൾപ്പെടുത്തി കർശനമായി നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കം. പൊതുസ്ഥലങ്ങളിലെ കഞ്ചാവ് ഉപയോഗത്തിനെതിരെ കൂടുതൽ ശക്തമായ പരിശോധനകൾ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button