മാൾട്ടാ വാർത്തകൾ

ന്യൂനമർദ്ദം : കാറ്റ്, തണുത്ത കാലാവസ്ഥ, ഒറ്റപ്പെട്ട മഴ എന്നിവ സാധ്യത എന്ന് മാൾട്ട കാലാവസ്ഥാ വകുപ്പ്

മെഡിറ്ററേനിയൻ സമുദ്രത്തിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദത്തെ തുടർന്ന് അടുത്ത ദിവസങ്ങളിൽ മാൾട്ടയിൽ ശക്തമായ കാറ്റ്, തണുത്ത കാലാവസ്ഥ, ഇടയ്ക്കിടെ ചെറിയ മഴ എന്നിവ അനുഭവപ്പെടുമെന്ന് മാൾട്ട കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കിഴക്കൻ മുതൽ മധ്യ മെഡിറ്ററേനിയൻ വരെ ന്യൂനമർദ്ദം വ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച ജെനോവ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുമെന്നും തുടർന്ന് ന്യൂനമർദ്ദം മധ്യ മെഡിറ്ററേനിയൻ ഭാഗങ്ങളിലേക്കും പിന്നീട് ബാല്ക്കൻ പ്രദേശങ്ങളിലേക്കും നീങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇന്ന്  (വ്യാഴാഴ്ച) താപനില 10°C മുതൽ 18°C വരെ ആയിരിക്കും. ആദ്യം പടിഞ്ഞാറ് ദിശയിൽ നിന്ന് ഫോർസ് 4 മുതൽ 5 വരെ കാറ്റ് വീശുകയും പിന്നീട് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ ഫോർസ് 6 മുതൽ 7 വരെ ശക്തിപ്പെടുകയും ചെയ്യും.

പ്രതീക്ഷിക്കുന്ന താപനില മാർച്ച് മാസത്തിലെ സാധാരണ ശരാശരിയോടടുത്തതാണ്. സാധാരണയായി പകൽ ശരാശരി ഉയർന്ന താപനില 17.4°Cയും രാത്രിയിൽ 10.9°Cയുമാണ്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇടയ്ക്കിടെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്, കൂടാതെ ശക്തമായ കാറ്റും തുടരും.

ഈ മാസം ഇതുവരെ ലൂഖാ വിമാനത്താവളത്തിൽ 32.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥ പ്രവചനങ്ങൾ മാറാനിടയുള്ളതിനാൽ പുതുക്കിയ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങളോട് നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button