യൂബർ സർവ്വീസ് മാൾട്ടയിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിച്ചു
വല്ലേറ്റ:യൂബ൪ ആപ്പിന്റെ പ്രാദേശിക, അന്തർദേശീയ ഉപയോക്താക്കൾക്ക് മാൾട്ടയിൽ സുരക്ഷിതമായും സുഖമായും സഞ്ചരിക്കാനുള്ള അവസരം നൽകിക്കൊണ്ട്, യൂബ൪ മാൾട്ടയിൽ പ്രവർത്തനമാരംഭിച്ചു.
ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും കൂടുതൽ അവസരങ്ങൾ നൽകുവാനും മാൾട്ടയിലെ മുഴുവൻ ഗതാഗത സംവിധാനത്തിന്റയും മൂല്യം വർദ്ധിപ്പിക്കുവാനുമാണ് മാൾട്ടയിലേക്കുള്ള ഈ വരവെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
“മാൾട്ടയിൽ, പ്രത്യേകിച്ച് ടൂറിസ്റ്റ് സീസണിൽ യൂബറിന് ശക്തമായ ഡിമാൻഡുണ്ടെന്ന് ഞങ്ങളുടെ ഡാറ്റ കാണിക്കുന്നു. ഇക്കാരണത്താൽ രാജ്യത്ത് ആപ്പ് ലോഞ്ച് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചുവെന്നും ആൽഫ് മിസി ആൻഡ് സൺസിനെ പോലെയുള്ള ഒരു പങ്കാളിയുമായി ഇത് ചെയ്യാൻ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും, യൂബർ വക്താവ് വ്യക്തമാക്കി.
ദ്വീപുകളിലെ മുഴുവൻ ഗതാഗത സംവിധാനത്തിനും മൂല്യം കൊണ്ടുവരിക, പ്രാദേശിക നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുക, ആളുകളെ വിശ്വസനീയമായും സുരക്ഷിതമായും യാത്ര ചെയ്യാൻ അനുവദിക്കുക എന്നിവയാണ് യൂബർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
മികവേറിയ സർവ്വീസ് പ്ലാനുകളുമായാണ് യൂബറിന്റെ മാൾട്ടയിലെ തുടക്കം. യൂബറിന്റെ UberX-സർവ്വീസിന്റെ സവിശേഷതകളായ, ഡ്രൈവർ, കാറിന്റെ മോഡൽ, യാത്രാ നിരക്ക് മുൻകൂട്ടി അറിയുക, യാത്രാച്ചെലവ് വിഭജിക്കുക, യാത്രാ റൂട്ട് കാണുക എന്നിങ്ങനെയുള്ളയിൽ നിന്നും യാത്രക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കും.യാത്രക്കാർക്കും ഡ്രൈവർമാർക്കും അവരുടെ ഫോൺ നമ്പർ പങ്കിടാതെ തന്നെ ഫോണിലൂടെയോ ചാറ്റിലൂടെയോ പരസ്പരം ബന്ധപ്പെടാനും യൂബറിലൂടെ സാധിക്കും.
സുരക്ഷയുടെ കാര്യത്തിൽ, യാത്രക്കാർക്ക് യൂബർ സുരക്ഷാ ടൂൾകിറ്റ് ഉപയോഗിക്കുന്നതിനും ആവശ്യമെങ്കിൽ സഹായം നേടാനുമുള്ള സാധ്യത യൂബർ നൽകുന്നുണ്ട്. കൂടാതെ, Uber XL ലിൽ 8 യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാനാകും.Uber Comfort സർവ്വീസിൽ കൂടുതൽ വലിയ വാഹനവും കൂടുതൽ കാൽ വയ്ക്കുന്നതിനുള്ള സ്ഥലവുമുളളത് സുഖപ്രദമായ യാത്ര യാത്രക്കാർക്ക് നൽകുന്നു.
Uber ആപ്പിനൊപ്പം പ്രവർത്തിക്കുന്ന ഡ്രൈവർമാർക്ക് അവർക്കായുളള സംരക്ഷണ പ്രോഗ്രാം ഉപയോഗിക്കാം, യാത്രയിലുണ്ടാകുന്ന അപകടങ്ങൾ, പരിക്കുകൾ അല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടത്തിനുള്ള വിവിധ നഷ്ടപരിഹാര പേയ്മെന്റുകൾ ഈ കവറേജുകളിൽ ഉൾപ്പെടുന്നു കൂടാതെ, സജീവമായി പ്രവർത്തിക്കുന്ന Uber ഡ്രൈവറിനു ഓഫ്-ട്രിപ്പ് ആനുകൂല്യങ്ങളും യൂബർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് 15 ദിവസം വരെ പണമടച്ചുള്ള അസുഖ അവധി, പ്രസവ, പിതൃത്വ പേയ്മെന്റുകൾ എന്നിവ ഈ കവറേജുകളിൽ ഉൾപ്പെടുന്നു.
ലോഞ്ചിംഗിൽ ഡ്രൈവർമാർക്കും റൈഡർമാർക്കും യൂബർ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആപ്പ് വഴി സൈൻ അപ്പ് ചെയ്യാൻ തീരുമാനിക്കുന്ന ഡ്രൈവർമാർക്ക് ഒരു നിർദ്ദിഷ്ട ഡ്രൈവർ റഫറൽ പ്രോഗ്രാമിൽ നിന്നും സേവന ഫീസിലെ കിഴിവുകളിൽ നിന്നും പ്രയോജനം ലഭിക്കും. റൈഡർമാർക്കായും, ആപ്പിന്റെ നിലവിലുള്ള ഉപയോക്താക്കൾക്കും പുതിയ ഉപയോക്താക്കൾക്കുമായി യൂബർ നിർദ്ദിഷ്ട പ്രൊമോകൾ വികസിപ്പിക്കും എന്നറിയിച്ചു. ലോഞ്ചിംഗ് ആഴ്ചയിൽ, പുതിയ ഉപയോക്താക്കൾക്ക് UBERMALTA എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് 50% കിഴിവിൽ 5 റൈഡുകൾ വരെ ചെയ്യാവുന്നതാണ്.
യുവധാര ന്യൂസ്