അന്തർദേശീയം

ഇസ്രായേലില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം

തെല്‍അവീവ് : ഇസ്രായേലില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം. തെക്കൻ ഇസ്രായേൽ നഗരമായ അഷ്‌കെലോണിലെ ഒരു പാര്‍ക്കിലാണ് ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനായ ‘കാന്‍’ തന്നെ വീഡിയോ പുറത്തുവിട്ടു.

മൂന്ന് പേരടങ്ങുന്ന സംഘം രണ്ട് പുരുഷന്മാരെ മർദിക്കുന്നതാണ് വീഡിയോയിലുള്ളത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണം എന്നാണ് അപ്ലോഡ് ചെയ്ത വീഡിയോക്ക് കാന്‍ കൊടുത്തിരിക്കുന്ന വിവരണം. വംശീയ- വിദ്വേഷ പ്രേരണയാലാണ് ആക്രമണമെന്നും വാട്സ്ആപ്പ് വഴിയാണ് ആസൂത്രണം ചെയ്തതെന്നും കാന്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 16നാണ് വീഡിയോ അപ്ലോഡ് ചെയ്തതെങ്കിലും എപ്പോള്‍ നടന്ന ആക്രമണമാണിതെന്ന് പറയുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button