ദേശീയം

മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ. അന്തരിച്ചു

മലയാളിയായ ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 53 വയസ്സായിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, മലയാളം, കന്നഡ, തെലുഗു തുടങ്ങി നിരവധി ഭാഷകളിൽ ഗാനം ആലപിച്ചിട്ടുണ്ട്.

കൊൽക്കത്തയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം രാത്രി 10 മണിയോടെ ക്ഷീണം അനുഭവപ്പെടുകയും ഉടൻ തന്നെ കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കെകെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയടക്കമുള്ള നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. കെ.കെ യുടെ മരണവാർത്ത അതിദാരുണമായിരുന്നു എന്നാണ് ക്രിക്കറ്റർ വീരേന്ദർ സെവാഗ് പ്രതികരിച്ചത്.

മലയാളികളായ സി എസ് മേനോന്റെയും കുന്നത്ത് കനകവല്ലിയുടെയും മകനായി ഡൽഹിയിലായിരുന്നു കെ.കെയുടെ ജനനം.

 

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button