മാൾട്ടാ വാർത്തകൾ

യൂറോപ്യൻ രാജ്യങ്ങളിൽ 118 പോസിറ്റീവ് മങ്കിപോക്സ് കേസുകൾ സ്ഥിതീകരിച്ചു

രാജ്യത്തുടനീളമുള്ള പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ രോഗികൾ സ്പെയിനിലും (51), പോർച്ചുഗലിലുമാണ്(37). മറ്റ് രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിൽ അഞ്ച് കേസുകൾ വീതവും നെതർലാൻഡിൽ ആറ് കേസുകളും കണ്ടെത്തി.

വൈറസ് ബാധിതർക്ക് ക്വാറന്റൈൻ നിബന്ധന ഏർപ്പെടുത്തിയ ആദ്യ രാജ്യമായ ബെൽജിയത്തിൽ നാല് കേസുകൾ പുതിയതായി രേഖപ്പെടുത്തിയിട്ടുണ്ട്, ഓസ്ട്രിയ, ചെക്കിയ, ഡെൻമാർക്ക്, സ്ലോവേനിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ യഥാക്രമം ഒരു കേസ് വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

“നിലവിലെ മിക്ക കേസുകളിലും നേരിയ രോഗലക്ഷണങ്ങളാണുള്ളത്, വിശാലമായ ജനസംഖ്യയിൽ, പടരാനുള്ള സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും, അടുത്ത സമ്പർക്കത്തിലൂടെ വൈറസ് കൂടുതൽ പടരാനുള്ള സാധ്യത, ഉദാഹരണത്തിന്, ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള വ്യക്തികൾക്കിടയിലെ ഉയർന്നതായി കണക്കാക്കപ്പെടുന്നു,എന്ന് ”ഇസിഡിസി ഡയറക്ടർ ആൻഡ്രിയ അമ്മോൺ പറഞ്ഞു.

കഴിഞ്ഞ 21 ദിവസങ്ങളിൽ സ്ഥിരീകരിച്ചതോ സാധ്യതയുള്ളതോ ആയ കേസുമായി എപ്പിഡെമിയോളജിക്കൽ ലിങ്കായ ഓർത്തോപോക്‌സ് വൈറസ് അണുബാധയെക്കുറിച്ചുള്ള ലബോറട്ടറി പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു.

മറ്റ് രാജ്യങ്ങളിലെ റിപ്പോർട്ട് അനുസരിച്ച്, യൂറോപ്യൻ ഇതര രാജ്യങ്ങളിൽ 101 മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് യുണൈറ്റഡ് കിംഗ്ഡം (71), തൊട്ടുപിന്നാലെ കാനഡ 15, യുണൈറ്റഡ് സ്റ്റേറ്റ്സ് (ഒമ്പത്) എന്നിവിടങ്ങളിലാണ്

അർജന്റീന, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ ഓരോ കേസും സ്വിറ്റ്‌സർലൻഡും ഓസ്‌ട്രേലിയയും രണ്ട് കേസുകളും മൊറോക്കോയിൽ മൂന്ന് കേസുകളും സ്ഥിരീകരിച്ചു.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button