മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ പൊതുഗതാഗതത്തിന് സ്വീകാര്യതയേറുന്നു, ടാലിഞ്ച കാർഡ് കണക്കുകൾ പുറത്ത്

2020 നും 2024 നും ഇടയിൽ പൊതുഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെയും ഗോസോ നിവാസികളുടെയും എണ്ണം ഇരട്ടിയിലധികം വർധിച്ചതായി പാർലമെൻ്ററി രേഖകൾ. 2020, 2021, 2022, 2023, 2024 എന്നീ വർഷങ്ങളിൽ പൊതുഗതാഗതം ഉപയോഗിച്ച ടാലിഞ്ച കാർഡുകളുള്ള കുട്ടികൾ, വിദ്യാർത്ഥികൾ, മുതിർന്നവർ, ഗോസിറ്റൻമാർ എന്നിവരുടെ എണ്ണത്തെക്കുറിച്ച് പിഎൻ എംപി പോള മിഫ്‌സുദ് ബോണിസിയുടെ ചോദ്യത്തിന് ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് നൽകിയ മറുപടിയിലാണ്  കണക്കുകളുള്ളത്.

കോവിഡ് പാൻഡെമിക് ആരംഭിച്ച വർഷം 2020-ൽ 3,057 കുട്ടികൾ പൊതുഗതാഗതം ഉപയോഗിച്ചതായി മന്ത്രി ബോണറ്റ് വെളിപ്പെടുത്തി. 2024 ആകുമ്പോഴേക്കും ഈ സംഖ്യ ഇരട്ടിയിലധികമായി 6,949 ആയി.പൊതുഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം 2023-ൽ 2,035 ആയി കുറഞ്ഞു. അതുപോലെ, പൊതുഗതാഗതം ഉപയോഗിക്കുന്ന ഗോസോ നിവാസികളുടെ എണ്ണവും ഇതേ കാലയളവിൽ ഇരട്ടിയിലധികമായി. 2020-ൽ, ടാലിഞ്ച കാർഡുള്ള 3,054 ഗോസിറ്റന്മാർ ഈ സേവനം ഉപയോഗിച്ചു. 2024 ആയപ്പോഴേക്കും ഈ കണക്ക് ക്രമാനുഗതമായി 6,597 ആയി ഉയർന്നു. വിദ്യാർത്ഥികളുടെയും മുതിർന്നവരുടെയും ഉപയോഗവും ഗണ്യമായ വളർച്ച രേഖപ്പെടുത്തി. പൊതുഗതാഗതം ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 2020-ൽ 30,972-ൽ നിന്ന് 2024-ൽ 46,523 ആയി ഉയർന്നു. അതേസമയം, മുതിർന്ന ഉപയോക്താക്കൾ 2020-ൽ 89,420-ൽ നിന്ന് 2024-ൽ 174,419 ആയി.2024 ഡിസംബറിൽ, മാൾട്ടീസ്, ഗോസിറ്റൻമാർക്കിടയിൽ പൊതുഗതാഗതത്തിൻ്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച്  പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button