കേരളം

50 പുരുഷ നഴ്സുമാരെ യു.എ.ഇലേക്ക് ഒഡെപെക് വഴി അഭിമുഖത്തിലൂടെ റിക്രൂട്ട് ചെയ്യുന്നു

തിരുവനന്തപുരം : യു എ ഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിലേക്ക് പുരുഷ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. കേരള സർക്കാകർ സ്ഥാപനമായ ഒഡെപെക് വഴി അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ബി.എസ്.സി നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. അകെ 50 ഒഴിവുകളാണ് ഉള്ളത്. അഭിമുഖം നടക്കുന്നത് സെപ്റ്റംബർ 26നാണ്.

തസ്തിക : ഇൻഡസ്ട്രിയൽ നഴ്‌സ്

യോഗ്യത : ബി.എസ്.സി നഴ്‌സിങ് / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ്

പ്രവൃത്തിപരിചയം : കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം

ICU, എമർജൻസി, അർജൻ്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് മേഖലകളിലെ പരിചയത്തിന് മുൻഗണന.

പ്രായപരിധി : 40 വയസിനു താഴെ

ശമ്പളം : 5,000 യുഎഇ ദിർഹം

ജോലി സമയം : 60 മണിക്കൂർ (ആഴ്ച)
മറ്റ് ആനുകൂല്യങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പനി താമസം, യാത്ര,വിസ, വിമാനടിക്കറ്റ് , മെഡിക്കൽ ഇൻഷുറൻസ് എന്നി ആനുകൂല്യങ്ങൾ ലഭിക്കും. വർഷത്തിൽ ഒരു മാസം ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും.
അഭിമുഖം സംബന്ധിച്ച വിവരങ്ങൾ

നിയമനം നടത്തുന്ന സ്ഥാപനം : റെസ്‌പോൺസ് പ്ലസ് മാൻപവർ സപ്ലൈ LLC

അഭിമുഖ തീയതി : 26/09/2026

റിപ്പോർട്ട് ചെയ്യേണ്ട സമയം : രാവിലെ 8 മുതൽ 10 വരെ

അഭിമുഖ സമയം : രാവിലെ 8.30 മുതൽ ആരംഭിക്കുന്നു

സ്ഥലം : ODEPC ഓഫീസ്, വഴുതക്കാട്, തിരുവനന്തപുരം

അഭിമുഖ രീതി : നേരിട്ടുള്ള അഭിമുഖം

ഉദ്യോഗാർത്ഥികൾ സമർപ്പിക്കേണ്ട രേഖകൾ

അപ്‌ഡേറ്റ് ചെയ്ത സി.വി

പാസ്‌പോർട്ടിന്റെ അസ്സലും ഒരു പകർപ്പും

വിദ്യാഭ്യാസ/പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും

പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ

മറ്റ് രേഖകൾ, സാധുതയുള്ള പ്രൊഫഷണൽ ലൈസൻസ്/രജിസ്ട്രേഷൻ (Dataflow, HAAD/DOH, BLS, ACLS തുടങ്ങിയവ).
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിയമനം നടത്തുന്ന തൊഴിലുടമയുടെ അഭിമുഖവും റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്

മടക്കയാത്രയ്ക്കുള്ള ബസ്/ട്രെയിൻ സമയം അല്ലെങ്കിൽ മറ്റ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഭിമുഖത്തിനായുള്ള ക്യൂവിൽ മുൻഗണന ആവശ്യപ്പെടുന്നത് അനുവദിക്കുന്നതല്ല.

അഭിമുഖം ആരംഭിച്ചുകഴിഞ്ഞാൽ, അഭിമുഖ നടപടിക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ പൂർണ്ണമായും വിദേശ തൊഴിലുടമയുടെ തീരുമാനത്തിന് വിധേയമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button