മാൾട്ടാ വാർത്തകൾ

KL 14 ഒന്നാം വാർഷികം നടത്തി

മാൾട്ടയിലുള കാസർഗോഡ്‌ ജില്ലക്കാരുടെ കൂട്ടായിമ ആയ KL 14 മാൾട്ടയുടെ ഒന്നാം വാർഷികം ഗസീറ ഓർഫിയം ഹാളിൽ വച്ചു നടന്നു. ആഘോഷത്തിൽ മാൾട്ടയിലെ പ്രമുഖ സംഘടനകളായ യുവധാര മാൾട്ടയുടെയും മാൾട്ട മലയാളി അസോസിയേഷന്റെയും കലാവേദികൾ അവതരിപ്പിച്ച കലാവിരുന്ന് പരിപാടിയുടെ മാറ്റ് കൂട്ടി, തുടർന്ന് വേൾഡ് കപ്പ് ഫുട്ബാൾ സെമിഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനം ഉണ്ടായിരുന്നു. ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. KL 14 മാൾട്ടയുടെ രക്ഷാധികാരിയായി റവ. ഫാ. നോമിസ് പതിയിലിനെയും പ്രസിഡന്റ് ടോം ജോയിയും സെക്രെട്ടറി മെൽബിൻ മാത്യുവിനേയും ട്രെഷറർ മുഫീദ് തലക്കലും വൈസ് പ്രസിഡന്റ് ശ്രീജു കണ്ണോത്തും ജോയിന്റ് സെക്രെട്ടറി ഷംസാദ് ഷാനുവിനെയും തിരഞ്ഞെടുത്തു . പുതിയ വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് റവ.ഫാ.നോമിസ് പതിയിൽ,ടോം ജോയ്, മെൽബിൻ മാത്യു, മുഫിദ് തലക്കൽ, ശ്രീജു കണ്ണോത്ത്, ഷംസാദ് ഷാനു, വരുൺ വടക്കിനിയിൽ, പ്രദീഷ് കൊടക്കാട്, സിൽജോ സി വി, നവീൻ പ്രഭാകരൻ, ബിനോയ് ജോയ്, ഷിജിത്ത് പി യാദവ്, സത്താർ പടന്നക്കാട്, വിപിൻ മോഹൻ, സിജിൻ ചാക്കോ എന്നിവരെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button