Uncategorized

ദേശീയ ചലച്ചിത്ര പുരസ്‌കാരം: അവാർഡിൽ നിറഞ്ഞ് മലയാളം, മികച്ച നടി അപര്‍ണ, സംവിധായകൻ സച്ചി, നടന്‍ സൂര്യ, അജയ് ദേവ്​ഗൺ, സഹനടൻ ബിജു മേനോൻ

ന്യൂഡൽഹി > 2020 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി അപര്ണ ബാലമുരളിയും മികച്ച നടനായി സൂര്യയും അജയ് ​ദേവ്​ഗണും അർഹരായി. സൂരരൈപോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണയ്ക്കും സൂര്യയ്ക്കും പുരസ്കാരം.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചി മികച്ച സംവിധായകനായി. ചിത്രത്തിലെ ​ഗാനം ആലപിച്ച നഞ്ചമ്മയും ദേശിയ പുരസ്കാരം നേടി. മികച്ച സഹനടനായി ബിജു മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. സുരരൈപോട്ര് ആണ് മികച്ച സിനിമ. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി.

മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം. മികച്ച ചലച്ചിത്ര ഗ്രന്ഥം: എം ടി അനുഭവങ്ങളുടെ പുസ്തകം, രചയിതാവ്: അനൂപ് രാമകൃഷ്ണൻ. വിദ്യാഭ്യാസ ചിത്രം: ഡ്രീമിങ് ഓഫ് വേർഡ്സ് (മലയാളം). മികച്ച വിവരണം: ശോഭ തരൂർ ശ്രീനിവാസൻ.

പ്രധാന പുരസ്‌കാരങ്ങള്‍-

ഫീച്ചര്‍ ഫിലിം : ദാദാ ലക്ഷ്മി
മികച്ച തെലുങ്ക് ചിത്രം : കളര്‍ ഫോട്ടോ
തമിഴ് ചിത്രം : ശിവരഞ്ജിനിയും സില പെണ്‍കളും
മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
പ്രത്യേക ജൂറി പുരസ്കാരം : സെംഖോര്‍
പ്രത്യേക ജൂറി പുരസ്കാരം രണ്ടാമത്തേത് – വാങ്ക് (കാവ്യ പ്രകാശ്)
സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
തിരക്കഥ : മണ്ഡേല
നടി : അപര്‍ണ ബാലമുരളി
നടന്‍ : സൂര്യ, അജയ് ദേവ്​ഗണ്‍
സഹനടന്‍ : ബിജു മേനോന്‍
മികച്ച സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും)
സം​ഗീതസംവിധാനം : തമന്‍ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)
സംഘട്ടനസംവിധാനം : മാഫിയാ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും)
എഡിറ്റിങ് : ശ്രീകര്‍ പ്രസാദ് (ശിവരഞ്ജിനിയും സില പെണ്‍കളും)
ഗായിക : നഞ്ചിയമ്മ (അയ്യപ്പനും കോശിയും
സിനിമാ സംബന്ധിയായ പുസ്തകം : ദ ലോങ്ങസ്റ്റ് കിസ് (കിശ്വര്‍ ദേശായി)
മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിംഗ് ഒഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍)
മികച്ച ശബ്‌ദലേഖനം- വിഷ്‌ണു ഗോവിന്ദ്, ശ്രീശങ്കര്‍ (അയ്യപ്പനും കോശിയും)

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button