അന്തർദേശീയം

ഈജിപ്തിലെ സുക്കരി സ്വർണഖനിയിൽ പാറകൾ ഇടിഞ്ഞു വീണ് ഒരു തൊഴിലാളി മരിച്ചു; 5 പേർക്ക് പരുക്ക്

കയ്റോ : ഈജിപ്തിലെ കിഴക്കൻ മരുഭൂമിയിലെ സുക്കരി സ്വർണഖനിയിൽ പാറകൾ ഇടിഞ്ഞു വീണ് അപകടം. ഒരു തൊഴിലാളി മരിക്കുകയും 5 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഖനിയിലെ ഭൂഗർഭ തുരങ്കങ്ങളിലൊന്നിൽ പാറ ഇടിഞ്ഞു വീഴുകയായിരുന്നു.

പരുക്കേറ്റവരെ അലം നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിച്ചും ആവശ്യമായ അന്വേഷണം പൂർത്തിയാക്കുകയും ചെയ്തതിന് ശേഷമാവും ജോലി പുനരാരംഭിക്കുക.

അപകടത്തിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്താനും നിലവിലെ സുരക്ഷാ നടപടിക്രമങ്ങൾ പുനപരിശോധിക്കാനും പ്രത്യേക കമ്മിറ്റി പെട്രോളിയം ധാതു വിഭവ മന്ത്രി കരീം ബദവി നിർദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button