യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്പിൽ കാട്ടുതീ പടരുന്നു : ഗ്രീസിലും ക്രൊയേഷ്യയിലും ജനവാസ മേഖല കത്തിനശിച്ചു

ഏഥൻസ് : കടുത്ത വേനലിലും ഉഷ്ണതരംഗത്തിലും വലയുന്ന തെക്കൻ യൂറോപ്പിൽ കാട്ടുതീ പടർന്ന് വൻ നാശനഷ്ടം. ഗ്രീസിലും ക്രൊയേഷ്യയിലും ജനവാസ മേഖലകളിലേക്കും ടൂറിസ്റ്റ് റിസോർട്ടുകളിലേക്കും തീ പടർന്നതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വടക്കൻ ഗ്രീസിലെ ഹാൽകിഡിക്കി മേഖലയിലുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സിവീരിക്ക് സമീപമാണ് കാട്ടുതീ പടർന്നത്.

പ്രദേശത്തെ അപ്പാർട്ട്‌മെന്റുകളും ബാൽക്കണികളും കത്തിനശിച്ചു. പെട്രോൾ-ഫയർ ബോട്ടുകളും മത്സ്യബന്ധന ബോട്ടുകളും ഉപയോഗിച്ച് സിവീരി തീരത്തുനിന്ന് 300ലധികം പേരെ കടൽമാർഗ്ഗം ഒഴിപ്പിച്ചു. സിവീരിയെയും കസാന്ദ്രിയ നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിന് ഇരുവശത്തും തീ പടരുകയാണ്. 140ലധികം അഗ്നിശമന സേനാംഗങ്ങളും 9 വിമാനങ്ങളും 7 ഹെലികോപ്റ്ററുകളും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ ഒ

അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റു. മേഖലയിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു. ക്രൊയേഷ്യയിലെ ഡാൽമേഷൻ തീരത്തുള്ള ലോകവ റോഗോസ്നിക്ക പ്രദേശത്തും കാട്ടുതീ പടർന്നു. ശക്തമായ കാറ്റ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പ്രധാന ഹൈവേ അടയ്ക്കുകയും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

തുടർച്ചയായ ഉഷ്ണതരംഗവും വരൾച്ചയുമാണ് യൂറോപ്പിൽ തീപിടിത്തം രൂക്ഷമാക്കിയത്. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ ഏക്കറുകണക്കിന് വനഭൂമിയും കൃഷിയിടങ്ങളുമാണ് കാട്ടുതീയിൽ കത്തി നശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button