അന്തർദേശീയം

കരീബിയൻ ദ്വീപ് രാഷ്ട്രമായ പ്യൂർട്ടോ റിക്കോയിൽ ജല അടിയന്തരാവസ്ഥ

ഹുവാൻ : കരീബിയൻ ദ്വീപ് രാഷ്ട്രമായ പ്യൂർട്ടോ റിക്കോയിൽ വരൾച്ച അതിരൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 60 ശതമാനത്തോളം പ്രദേശങ്ങളെ ബാധിച്ച വരൾച്ച നേരിടാൻ കർശനമായ ജലസംരക്ഷണ നടപടികൾക്കും സർക്കാർ ഉത്തരവിട്ടു. കുടിവെള്ള വിതരണം സുഗമമാക്കാനും ജലസ്രോതസുകൾക്ക് സുരക്ഷയൊരുക്കാനുമായി നാഷണൽ ഗാർഡിനെ വിന്യസിച്ചു.

യുഎസ് ഡാറ്റാ മോണിറ്ററിന്റെ കണക്കുകൾ പ്രകാരം പ്യൂർട്ടോ റിക്കോയുടെ 24.8 ശതമാനം ഭാഗത്തെ കടുത്ത വരൾച്ചയും 36 ശതമാനം പ്രദേശങ്ങളെ മിതമായ വരൾച്ചയും ബാധിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പ്രതിഭാസവുമാണ് മേഖലയെ പ്രതിസന്ധിയിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button