അന്തർദേശീയം

ന്യൂയോർക്ക് സിറ്റിയിൽ വെടിവെപ്പ്; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്, അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്സിലുള്ള കൂപ്പ് സിറ്റി അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിൽ രണ്ട് പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ അപ്പാർട്ട്മെന്റിനുള്ളിൽ സ്വയം പൂട്ടിയിട്ട അക്രമിയെ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ന്യൂയോർക്ക് പൊലീസ് അറിയിച്ചു.

കൂപ്പ് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയിലെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് വെടിയേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി. ആദ്യം മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് പോലീസ് ഇത് രണ്ടായി തിരുത്തി.

വെടിവെപ്പിന് ശേഷം സമുച്ചയത്തിലെ ഒരു അപ്പാർട്ട്മെന്റിനുള്ളിൽ കയറി വാതിലടച്ച അക്രമിയെ പിന്നീട് സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അരലക്ഷത്തോളം ആളുകൾ താമസിക്കുന്ന 15,300ലധികം അപ്പാർട്ട്മെന്റുകളുള്ള കൂപ്പ് സിറ്റിയിലെ ഒരു ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. വിവരമറിഞ്ഞ് വൻ പോലീസ് സംഘവും എമർജൻസി വാഹനങ്ങളും സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് ആളുകളെ തിരികെ കെട്ടിടത്തിലേക്ക് പ്രവേശിപ്പിച്ചത്. സംഭവത്തിൽ ന്യൂയോർക്ക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button