അന്തർദേശീയം

കശ്മീരിൽ ITBP ജവാൻമാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു.

ഐടിബിപി ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; ആറ് പേർക്ക് വീരമൃത്യു; 30ഓളം ജവാന്മാർക്ക് പരിക്ക്; അപകടം അമർനാഥ് ഡ്യൂട്ടിക്കായി പോകുമ്പോൾ


ശ്രീനഗര്‍: കശ്മീരില്‍ ഐ ടി ബി പി ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ആറ് മരണം. ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്ക് പോയ ബസാണ് നദിയിലേക്ക് മറിഞ്ഞത്.

37 ജവാന്മാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥരുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അമര്‍നാഥ് യാത്ര ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ബ്രേക്കിന് തകരാര്‍ സംഭവിച്ചതാണ് ബസ് മറിയാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button