കേരളം

യുവജനപ്രതിരോധം തീർത്ത് ഡിവൈഎഫ്ഐ; ഫ്രീഡം സ്‌ട്രീറ്റിൽ അണിചേർന്നത് പതിനായിരങ്ങൾ

തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയിൽ ഫ്രീഡം സ്ട്രീറ്റ് പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി:-‘മതനിരപേക്ഷതയുടെ കാവലാളാവുക’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിൽ അണി ചേർന്നത് പതിനായിരങ്ങൾ. സ്വതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് വെെകീട്ടാണ് ജില്ലാകേന്ദ്രങ്ങളിൽ യുവജന പ്രതിരോധം തീർത്തത്. തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയിൽ ഫ്രീഡം സ്ട്രീറ്റ് പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, നടൻ പ്രേംകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

കൊല്ലത്ത് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം ഉദ്ഘാടനം ചെയ്‌തു. പത്തനംതിട്ടയിൽ ഫ്രീഡം സ്ട്രീറ്റ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്‌മ അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴയിൽ ഫ്രീഡം സ്ട്രീറ്റ് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്‌തു.

കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. ഇടുക്കി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് കട്ടപ്പനയിൽ പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്‌തു. എം ഷാജർ, എം എം മണി എംഎൽഎ, സി.വി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്‌തു. തൃശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് തെക്കേഗോപുരനടയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്‌തു.

പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് സിപിഐ എം പോളിറ്റ് ബ്യുറോ അംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ എം എ ബേബി ഉദ്ഘാടനം ചെയ്‌തു. ഇ എൻ സുരേഷ് ബാബു, ഡിവൈഎഫ്ഐകേന്ദ്ര കമ്മറ്റി അംഗം ചിന്താ ജെറോം, മുൻ അഖിലേന്ത്യാ പ്രസിഡണ്ട് എൻ എൻ കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി റിയാസുദ്ധീൻ കെ സി, പ്രസിഡണ്ട് ആർ ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം സ്വരാജ് ഉദ്ഘാടനം ചെയ്‌തു. വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് എ എൻ ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കോഴിക്കോട് ജില്ലാ കമ്മറ്റി സം​ഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡണ്ട്‌ പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്‌തു. കാസർകോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ടീറ്റ് കാഞ്ഞങ്ങാട് മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐകേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജയ്‌ക് സി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button