അന്തർദേശീയം

എഐയെ എസ്ഐ എന്ന് പുനർനാമകരണം ചെയ്ത് ട്രംപ്

വാഷിങ്ടൺ ഡിസി : ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ സൂപ്പർ ഇന്റലിജൻസ് എന്ന് പുനർനാമകരണം ചെയ്ത് യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ്. ന്യൂയോർക്കിൽ തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസം​ഗത്തിലാണ് പ്രഖ്യാപനം.

ആർട്ടിഫിഷ്യൽ എന്ന വാക്ക് സാങ്കേതികവിദ്യയിലെ തട്ടിപ്പാണെന്ന തോന്നലുണ്ടാക്കുമെന്നും അതിനാൽ യുഎസിന്റെ എല്ലാ സർക്കാർ രേഖകളിലും ഇനി മുതൽ എഐയ്ക്ക് പകരം സൂപ്പർ ഇന്റലിജൻസ് എന്നാക്കുമെന്നും ട്രംപ് പറഞ്ഞു. എഐ നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ആർട്ടിഫിഷ്യൽ(കൃത്രിമം) എന്ന വാക്ക് അതൊരു തട്ടിപ്പാണെന്ന് തോന്നിപ്പിക്കും. അമേരിക്കയുടെ എല്ലാ രേഖകളിലും, ലോകത്തിന്റെ തന്നെ രേഖകളിലും ആർട്ടിഫിഷ്യൽ എന്നതിന് പകരം കൂടുതൽ കൃത്യമായ സൂപ്പർ എന്ന പദം ഉപയോഗിക്കും. എസ്ഐയ്ക്ക് പുതിയ ലോകത്തേക്ക് സ്വാ​ഗതം, ട്രംപ് പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് ഇപ്പോൾ ഏറെ പറയുന്നതിനെ നിയന്ത്രിക്കാൻ ഒരു ഗ്ലോബലിസ്റ്റ് പദ്ധതി കെട്ടിപ്പടുക്കാനുള്ള ഏതൊരു ശ്രമത്തെയും അമേരിക്ക പൂർണ്ണമായും തള്ളിക്കളയുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു. നൂതന എഐയും റോബോട്ടുകളും മനുഷ്യരാശിക്ക് അസ്തിത്വ ഭീഷണി ഉയർത്തുമെന്ന മുന്നറിയിപ്പുകളും ട്രംപ് തള്ളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button