മാൾട്ടാ വാർത്തകൾ

നിർമാണ പ്രവർത്തനങ്ങളുടെ സുരക്ഷാ ഓഡിറ്റുകൾ പൊതുജനങ്ങൾക്ക് തത്സമയം ലഭ്യമാക്കണമെന്ന് മാൾട്ട ചേംബർ

മാൾട്ടയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ സുരക്ഷാ ഓഡിറ്റുകൾ പൊതുജനങ്ങൾക്ക് തത്സമയം ലഭ്യമാക്കണമെന്ന് മാൾട്ട ചേംബർ ഓഫ് കൊമേഴ്‌സ്, എന്റർപ്രൈസ് ആൻഡ് ഇൻഡസ്ട്രി. നിലവിൽ നിർമാണത്തിൽ ഇരിക്കുന്നതും നിർമാണം തുടങ്ങാൻ പോകുന്നതുമായ പദ്ധതികളുടെ പൂർണ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് മാൾട്ട ചേംബറിന്റെ ആവശ്യം. പേസ്‌വില്ലിലെ ടാനിയ ഫ്ലാറ്റ്‌സിന്റെ തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം .

സർക്കാരിന്റെ വിഷൻ 2050 പദ്ധതിയിൽ വിവരിച്ചിരിക്കുന്ന ടൂറിസം വികസന സ്വപ്‌നങ്ങൾ എല്ലാം പരാജയപ്പെടുത്താൻ മാൾട്ടയിലെ കൺസ്ട്രക്ഷൻ രംഗത്തെ പ്രശനങ്ങൾ വഴിവെക്കുമെന്നാണ് ചേംബറിന്റെ മുന്നറിയിപ്പ്. “ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുന്ന ചില ഡെവലപ്പർമാരും കരാറുകാരും ഉണ്ടെങ്കിലും, ഭൂരിപക്ഷം പേരും മോശം സൈറ്റ് മാനേജ്‌മെന്റാണ് നടത്തുന്നത്. അടിസ്ഥാന സുരക്ഷയെക്കാൾ സാമ്പത്തിക നേട്ടത്തിന് മുൻഗണന നൽകുന്ന ഈ അവസ്ഥക്ക് അവസാനം വരണം. “പേസ്‌വില്ലയിൽ ഉണ്ടായതുപോലുള്ള സംഭവങ്ങൾ, മാൾട്ടയിലേക്ക് വരുന്ന സന്ദർശകർക്കും നിക്ഷേപകർക്കും ദോഷകരമായ ഒരു സന്ദേശം നൽകുന്നു, മാൾട്ടയ്ക്ക് സുരക്ഷയോടുള്ള പ്രതിബദ്ധതയില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത് . വർഷം തോറും പരിഷ്കാരങ്ങളെയും പുതിയ സംരംഭങ്ങളെയും കുറിച്ച് നമ്മൾ കേൾക്കുന്നു – എന്നിരുന്നാലും, നിർമാണ മേഖല ജാഗ്രതയോടെ പ്രവർത്തിക്കുന്നില്ലെന്ന് എല്ലാവർക്കും വ്യക്തമാണ്,” മാൾട്ട ചേംബർ ഓഫ് കൊമേഴ്‌സ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button