അന്തർദേശീയം

ചെലവ് ചുരുക്കൽ; മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്വയം വിരമിക്കൽ പാക്കേജ് പ്രഖ്യാപിച്ച് ദി വാൾട്ട് ഡിസ്നി കമ്പനി

ന്യൂയോർക്ക് : കമ്പനിയിലെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി മുതിർന്ന ഉദ്യോഗസ്ഥർക്കായി സ്വയംവിരമിക്കൽ പാക്കേജ് പ്രഖ്യാപിച്ച് ദി വാൾട്ട് ഡിസ്നി കമ്പനി. കോർപ്പറേറ്റ്, എന്റർടൈൻമെന്റ്, സ്പോർട്സ് എന്നീ വിഭാഗങ്ങളിലെ ഉയർന്ന തസ്തികയിലുള്ളവർക്കായാണ് ഈ പദ്ധതി അവതരിപ്പിച്ചത്. കമ്പനിയുടെ സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് പീപ്പിൾ ഓഫീസറുമായ സോണിയ കോളമാൻ അയച്ച ആഭ്യന്തര സന്ദേശത്തിലാണ് ഈ വിവരമുള്ളത്.

സ്വയംവിരമിക്കൽ തിരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥർക്ക് മികച്ച ആനുകൂല്യങ്ങൾ കമ്പനി ഉറപ്പുനൽകുന്നുണ്ട്. സെവറൻസ് പേ രൂപത്തിലുള്ള വിരമിക്കൽ നഷ്ടപരിഹാരം, മുൻപ് അനുവദിച്ച കോർപ്പറേറ്റ് ഓഹരികളുടെ തുടർ നിക്ഷേപ അവകാശം, നിലവിലെ ജീവനക്കാരുടെ അതേ പ്രീമിയം നിരക്കിലുള്ള മെഡിക്കൽ കവറേജ് എന്നിവ പാക്കേജിലുണ്ട്. കൂടാതെ കമ്പനിയുടെ സിൽവർ പാസ് പ്രോഗ്രാം വഴി ഡിസ്നി തീം പാർക്കുകളിലേക്ക് തുടർച്ചയായ പ്രവേശനവും ലഭിക്കും.

അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, ഡിസ്നി എന്റർടൈൻമെന്റ്, ഇഎസ്പിഎൻ, കോർപ്പറേറ്റ് വിഭാഗങ്ങളിലെ ഡയറക്ടർ മുതൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വരെയുള്ള തസ്തികയിലുള്ളവർക്കാണ് ഇതിന് അർഹതയുള്ളത്. വയസ്സും സേവനവർഷവും കണക്കാക്കി കുറഞ്ഞത് 65 പോയിന്റ് ഉള്ളവരും, 50 വയസ്സ് പൂർത്തിയായതും 10 വർഷത്തെ സേവന പരിചയവുമുള്ളവരുമായ ജീവനക്കാർക്കാണ് അപേക്ഷിക്കാൻ കഴിയുക. പദ്ധതി തികച്ചും ഐച്ഛികമായതിനാൽ യോഗ്യരായ ജീവനക്കാർക്ക് വിരമിക്കണോ അതോ കമ്പനിയിൽ തുടരണോ എന്ന് തീരുമാനിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button