മാൾട്ടാ വാർത്തകൾ

തെരച്ചിൽ വ്യാപകം, മാൾട്ടയിൽ നിന്നും 66 അനധികൃത കുടിയേറ്റക്കാരെ പൊലീസ് കണ്ടെത്തി

മാള്‍ട്ടയില്‍ നിന്നും 66 അനധികൃത കുടിയേറ്റക്കാരെ പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച നടന്ന തെരച്ചിലില്‍ മാത്രം 22 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 21 പേരെ ഗോതമഞ്ച , സാന്താ വെനേര, ഹമറൂൺ , അറ്റാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായും 23 പേരെ മാര്‍സയിലും ഊർമിയിലും കണ്ടെത്തിയതായും
പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.സിറിയ അടക്കമുള്ള വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. എന്നാല്‍ ഇവരുടെ രാജ്യം സംബന്ധിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് പൊലീസ് വിസമ്മതിച്ചു.
ആളുകളെ ഒരു തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, ഉടന്‍ നാടുകടത്തുമെന്നും അധികാരികള്‍ അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button