മാൾട്ടാ വാർത്തകൾ

ആർമിയർ വില്ല അനധികൃത നിർമ്മാണം; തുടർനടപടി സ്വീകരിക്കാൻ ഒരുങ്ങി പ്ലാനിങ് അതോറിറ്റി

ആർമിയർ വില്ല അനധികൃത നിർമ്മാണത്തിൽ തുടർനടപടി സ്വീകരിക്കാൻ ഒരുങ്ങി പ്ലാനിങ് അതോറിറ്റി. അനധികൃതമായി നിർമ്മിച്ച ആർമിയർ വില്ലയുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ളിൻ മാംഗിയോണിനും, ഭൂവുടമയെന്ന നിലയിൽ ലാൻഡ്സ് അതോറിറ്റിക്കും എതിരെ എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയതിന് പിന്നാലെ കൂടുതൽ നടപടികൾ സ്വീകരിക്കാനുള്ള ആലോചനയിലാണ് പ്ലാനിങ് അതോറിറ്റി (PA).

നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും അനധികൃതമായി നിർമ്മിച്ചവ നീക്കം ചെയ്യാനും നിർദ്ദേശിച്ചിരുന്നെങ്കിലും, അത് പാലിക്കാതെ അനുമതിയില്ലാതെ തന്നെ മാംഗിയോൺ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്ന് പിഎ അറിയിച്ചു. 16 ദിവസത്തിനുള്ളിൽ പ്രദേശം പൂർവ്വസ്ഥിതിയിലാക്കണമെന്ന് എൻഫോഴ്സ്മെന്റ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എങ്കിലും, മാൾട്ട റേഞ്ചർ യൂണിറ്റിന്റെ സമീപകാല പരാമർശങ്ങൾ സൂചിപ്പിക്കുന്നത്, ഇതേക്കുറിച്ച് പിഎയ്ക്ക് മുമ്പും പലതവണ പരാതികൾ നൽകിയിരുന്നുവെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായില്ല എന്നാണ്. ജനുവരി മുതൽ പ്രതിദിന പിഴകൾ ഈടാക്കി തുടങ്ങിയെന്ന് പിഎ സ്ഥിരീകരിച്ചു.

ആർമിയറിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ അടിയന്തരമായി ഇടപെടുന്നതിൽ പരാജയപ്പെട്ട പിഎയെ മെല്ലിയ പ്രാദേശിക കൗൺസിലും വിമർശിച്ചു. നോട്ടീസ് നൽകിയതല്ലാതെ ഫലപ്രദമായ എൻഫോഴ്സ്മെന്റ് നടപടികൾ പിഎ സ്വീകരിച്ചില്ലെന്ന് കൗൺസിൽ ആരോപിക്കുന്നു.

നിലവിൽ പിരിച്ചുവിടൽ പ്രക്രിയയിലുള്ള സോളിറ്റയർ പ്രോപ്പർട്ടി ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് വികസന കമ്പനിയിലെ മൈനോറിറ്റി ഷെയർഹോൾഡറാണ് മാംഗിയോൺ. 48 വയസ്സുകാരനായ ഇയാൾ, മെല്ലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന, കോണ്ടോമിനിയം അഡ്മിനിസ്ട്രേഷൻ സേവനങ്ങൾ നൽകുന്ന ‘അഡ്മിൻ സർവീസസ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ ഏക ഷെയർഹോൾഡറും ഡയറക്ടറുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button