മാൾട്ടാ വാർത്തകൾ

സബ്ബാറിൽ നാല് വാഹനങ്ങൾ തീപിടിതത്തിൽ കത്തിനശിച്ചു

സബ്ബാറിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച വൈകുന്നേരം വാഹനത്തിന് തീപിടിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ഫയർ സ്റ്റേഷൻ 4-ൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോൾ നാല് വാഹനങ്ങളും തീപിടിച്ച നിലയിലായിരുന്നുവെന്ന് സിവിൽ പ്രൊട്ടക്ഷൻ മാൾട്ട അറിയിച്ചു. നാല് വാഹനങ്ങൾക്കും പെട്രോൾ എൻജിനുകളാണ് ഉണ്ടായിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ പ്രൊട്ടക്ഷൻ മാൾട്ട വ്യക്തമാക്കി. പൊലീസ് റാപ്പിഡ് ഇന്റർവെൻഷൻ യൂണിറ്റിലെയും 4PD-യിലെയും ഉദ്യോഗസ്ഥർ, മാറ്റർ ഡെയ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്നുള്ള മെഡിക്കൽ സംഘം, ട്രാൻസ്പോർട്ട് മാൾട്ട അധികൃതർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button