മാൾട്ടാ വാർത്തകൾ

മാൾട്ട ഇന്റർനാഷണൽ ഫയർ ഫെസ്റ്റ് ആരംഭിച്ചു: ഇന്ന് മെല്ലീഹയിൽ


മാൾട്ട ഇന്റർനാഷണൽ ഫയർ വർക്ക് ഫെസ്റ്റിവൽ 2022 ആരംഭിച്ചു.
ഇടവേള നൽകി കൊണ്ടാണ് ഇത്തവണ ഫയർ വർക്ക് നടത്തുന്നത്.മാൾട്ടയിൽ വരും ദിവസങ്ങളിൽ പ്രതികൂല കാലാവസ്ഥയായിരിക്കുമെന്ന റിപ്പോർട്ട് കിട്ടിയതിനെ തുടർന്നാണ് മാൾട്ട ടൂറിസം അതോറിറ്റി ഈ തീരുമാനമെടുത്തത്. കാലാവസ്ഥ വ്യതിയാനം ഫയർ വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരുടെയും വിവിധ പ്രദർശനങ്ങളിൽ പങ്കെടുക്കുന്നവരുടെയും ആരോഗ്യത്തെയും സുരക്ഷയെയും ബാധിച്ചേക്കാം.

മാൾട്ട ഇന്റർനാഷണൽ ഫയർവർക്ക്സ് ഫെസ്റ്റിവൽ 2022 ന്റെ പുതിയ തീയതികളും അപ്ഡേറ്റ് ചെയ്ത സ്ഥലങ്ങളും ഇനിപ്പറയുന്നവയാണ്.

മെലിഹ – ഏപ്രിൽ 22
ആല – ഏപ്രിൽ 23
മാർസസ്കാല -ഏപ്രിൽ 26
അബ്ബാ – ഏപ്രിൽ 29
വല്ലേറ്റ – ഏപ്രിൽ 30

ട്രാഫിക്, പൊതുഗതാഗത ക്രമീകരണങ്ങൾ, റോഡ് അടയ്ക്കൽ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവന്റിന്റെ സോഷ്യൽ മീഡിയ പേജിൽ ഓരോ തീയതിക്കും മുന്നോടിയായി അറിയിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button