യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇനി ട്രാന്‍സിറ്റ് വിസ വേണ്ട

പാരിസ് : ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ഏപ്രില്‍ 10 മുതല്‍ ഈ നിയമം നിലവില്‍ വന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിരുന്നു.

ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഫ്രാന്‍സ് വഴി മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ ഫ്രഞ്ച് എംബസി വ്യക്തമാക്കി.

ഫ്രഞ്ച് വിമാനത്താവളങ്ങള്‍ ട്രാന്‍സിറ്റ് ഹബ്ബുകളായി ഉപയോഗിക്കുന്ന ഇന്ത്യന്‍ യാത്രക്കാരുടെ യാത്ര കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. വിദേശ പൗരന്മാര്‍ ഫ്രാന്‍സിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച മുന്‍കാല വിസ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്. ഫ്രാന്‍സിന്റെ തീരുമാനം ഇന്ത്യ സ്വാഗതം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button