ഉയർന്ന അളവിൽ ഹൈഡ്രോസയാനിക് ആസിഡിന്റെ സാന്നിധ്യം; ‘അപ്നാബാബ ലിൻസീഡ്’ ഉപയോഗിക്കരുതെന്ന് എഫ്എസ്എസ്എ മുന്നറിയിപ്പ്

ഉയർന്ന അളവിൽ ഹൈഡ്രോസയാനിക് ആസിഡിന്റെ (hydrocyanic acid) സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ‘അപ്നാബാബ ലിൻസീഡ്’ (ApnaBaba Linseed) ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി.
പതിവ് പരിശോധനകളുടെ ഭാഗമായി ശേഖരിച്ച സാമ്പിളുകളുടെ ലബോറട്ടറി വിശകലനത്തിൽ, യൂറോപ്യൻ യൂണിയന്റെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ അനുശാസിക്കുന്ന പരിധിയേക്കാൾ കൂടുതൽ ഹൈഡ്രോസയാനിക് ആസിഡ് അപ്നാബാബ ലിൻസീഡിൽ അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി (FSSA) വ്യക്തമാക്കി.
അപ്നാബാബ ലിൻസീഡ് വാങ്ങിയ ഉപഭോക്താക്കളോട് അത് ഉപയോഗിക്കരുതെന്നും ഉൽപ്പന്നം നശിപ്പിക്കുകയോ അല്ലെങ്കിൽ വാങ്ങിയ കടയിൽ തന്നെ തിരികെ നൽകാനോ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ തങ്ങൾ സദാ സന്നദ്ധരാണെന്ന് എഫ്എസ്എസ്എ അറിയിച്ചു. പൊതുജനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള സമയങ്ങളിൽ +356 26025000 എന്ന നമ്പറിലോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.



