മാൾട്ടാ വാർത്തകൾ

ഹാസൽനട്ട് അലർജിയുള്ളവർ ‘അമോ എസ്സെരെ’ കുക്കികൾ കഴിക്കരുത്; ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഹാസൽനട്ട് (Hazelnut) അലർജിയുള്ളവർ ‘അമോ എസ്സെരെ’ ബ്രാൻഡ് കുക്കി ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. ‘അമോ എസ്സെരെ’ (Amo Essere) എന്ന ബ്രാൻഡ് പുറത്തിറക്കിയ ഉൽപ്പന്നത്തിൽ പാക്കറ്റിന് പുറത്ത് രേഖപ്പെടുത്താത്ത ഹാസൽനട്ട് പ്രോട്ടീന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്.

അലർജിയുള്ള ഉപഭോക്താക്കൾ ഈ ഉൽപ്പന്നം യാതൊരു കാരണവശാലും കഴിക്കരുതെന്നും, ഇത് കളയുകയോ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. അലർജി ബാധിതർ ഈ ഉൽപ്പന്നം ഉപയോഗിക്കുന്നതിൽ നിന്നും കർശനമായി വിട്ടുനിൽക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി വീണ്ടും ഓർമ്മിപ്പിച്ചു.

ഉൽപ്പന്നത്തിന്റെ വിവരങ്ങൾ :-

* ഉൽപ്പന്നം : പ്രെപരാതോ പെർ തോർത്തെ സെൻസ ഗ്ലൂത്തിനേ (Preparato per Torte Senza Glutine)
* ബ്രാൻഡ് : അമോ എസ്സെരെ (Amo Essere)
* ലോട്ട് നമ്പർ : L26042
* ഭാരം : 400 400 ഗ്രാം
* കാലാവധി (Best Before) : 28/02/2028

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button