മാൾട്ടാ വാർത്തകൾ

മയക്കുമരുന്ന് കടത്ത് : രണ്ട് വ്യത്യസ്ത കേസുകളിലായി അഞ്ച് പേർ അറസ്റ്റിൽ

രണ്ട് വ്യത്യസ്ത മയക്കുമരുന്ന് കടത്ത് കേസുകളിലായി അഞ്ച് പേർ അറസ്റ്റിൽ. കൊക്കെയ്ൻ, എസ്ടസി, കഞ്ചാവ്, കെറ്റാമിൻ, എൽ.എസ്.ഡി തുടങ്ങിയ മയക്കുമരുന്നുകൾ പോലീസ് പിടിച്ചെടുത്തു.

ആദ്യ കേസിൽ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അർദ്ധരാത്രി മിസിദ, ബൽസാൻ എന്നിവിടങ്ങളിലെ വിവിധ വീടുകളിൽ പോലീസ് നടത്തിയ നിരീക്ഷണത്തെത്തുടർന്ന് മൂന്ന് മാൾട്ടീസ് സ്വദേശികളെയും ഒരു സ്വീഡിഷ് പൗരനെയും അറസ്റ്റ് ചെയ്തു. കെട്ടിടങ്ങളിലും ഒരു വാഹനത്തിലും നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന നിലയിൽ മയക്കുമരുന്നുകൾ കണ്ടെത്തി. കൂടാതെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ചെറിയ പ്ലാസ്റ്റിക് കവറുകൾ, ഡിജിറ്റൽ സ്കെയിലുകൾ, മൊബൈൽ ഫോണുകൾ, പണം എന്നിവയും പോലീസ് പിടിച്ചെടുത്തു.

മറ്റൊരു സംഭവത്തിൽ, സെപ്റ്റംബർ 29-ന് മോസ്തയിൽ ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് മയക്കുമരുന്ന് കടത്ത് ആരോപിച്ച് ഒരു സെർബിയൻ പൗരനെ അറസ്റ്റ് ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ആരോഗ്യനില കഴിഞ്ഞ ദിവസങ്ങളിൽ മെച്ചപ്പെട്ടതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടം നടന്ന ദിവസം നടത്തിയ പരിശോധനയിൽ ഇയാളുടെ മോട്ടോർസൈക്കിളിന്റെ രഹസ്യ അറയിൽ നിന്ന് കൊക്കെയ്ൻ, കഞ്ചാവ്, എം.ഡി.എം.എ, കെറ്റാമിൻ എന്നിവ കണ്ടെത്തിയിരുന്നു. വിൽപ്പനയ്ക്കായി സൂക്ഷിച്ചതായിരുന്നു ഈ ലഹരിവസ്തുക്കൾ എന്ന് പോലീസ് വ്യക്തമാക്കുന്നു.

അറസ്റ്റിലായ ചിലരെ മജിസ്ട്രേറ്റ് ലാറ ലാൻഫ്രാങ്കോയുടെ മുമ്പാകെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് കോടതിയിൽ ഹാജരാക്കാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button