മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ സ്ലീമയിൽ ഉള്ള പ്രെലൂണ ഹോട്ടലിൽ തീപിടുത്തം

വിദേശ വിനോദസഞ്ചാരികൾ അടക്കം തങ്ങുന്ന പ്രെലൂണ ഹോട്ടലിൽ തീപിടുത്തം. പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച ഒരു അതിഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഒഴിച്ചാൽ കൂടുതൽ അപകടങ്ങൾ ഒന്നും ഉണ്ടായില്ലെന്നത് മാൾട്ട ടൂറിസം മേഖലക്ക് ആശ്വാസകരമായി. ഇന്നലെ രാവിലെ 9.30 നാണ് ഹോട്ടലിൽ ഫയർ അലാം മുഴങ്ങിയത്.
ഹോട്ടലിന്റെ പിറകിലായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ബ്ലോക്കിലെ മൂന്നും നാലും നിലകളിലാണ് തീപിടുത്തം ഉണ്ടായത്. സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ അഗ്‌നിശമന സേനാംഗങ്ങൾ എത്തുന്നതുവരെ നിർമ്മാണ തൊഴിലാളികളാണ് ആദ്യം സ്വന്തം ഹോസുകൾ
ഉപയോഗിച്ച് തീ അണച്ചത്.ആർക്കും പരിക്കില്ല, കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. തീ നിയന്ത്രണ വിധേയമായതോടെ ഉച്ചയോടെ അതിഥികളെ ഹോട്ടലിൽ തിരികെ പ്രവേശിപ്പിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button