ടോപ് ന്യൂസ്

ഏതൊരു രാജ്യത്ത് യാത്ര ചെയ്താലും അവിടുത്തെ നിയമങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം.

ഏതൊരു രാജ്യത്ത് യാത്ര ചെയ്താലും അവിടുത്തെ നിയമങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം. കൂടാതെ അവ കൃത്യമായി തന്നെ പാലിക്കുകയും വേണം.

പ്രത്യേകിച്ച്‌ യാത്ര ചെയ്യുമ്ബോള്‍. നിരവധിപേരാണ് പലരും അറിയാതെ ജയിലുകളില്‍ ആയത്. അത്തരത്തില്‍ മരുന്നുകളുടെ കാര്യത്തില്‍ കടുത്ത നിബന്ധനകളാണ് നല്‍കുന്നത്. പല മരുന്നുകള്‍ പല രാഷ്ട്രങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇതൊന്നും അറിയാതെ കയ്യില്‍ കരുതരുത്. അത്തരത്തില്‍ ഒരു നിര്‍ദ്ദേശമാണ് ഖത്തര്‍ അധികൃതര്‍ നല്‍കുന്നത്.

ഖത്തറിലേക്ക് വരുമ്ബോള്‍ സ്വന്തം ആവശ്യത്തിന് മരുന്നുകള്‍ കൊണ്ട് വരുന്നതിന് താഴെപ്പറയുന്ന കാര്യങ്ങള്‍ പാലിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര വകുപ്പ് മന്ത്രാലയം നടത്തിയ ” Risk of using Drugs and Method of Prevention” എന്ന സെമിനാറില്‍ വ്യക്തമാക്കുകയുണ്ടായി. മരുന്നുകള്‍ക്ക് കൂടെ രോഗിയെ ചികില്‍സിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള വിശദമായ അറ്റസ്റ്റ് ചെയ്ത മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.

അതായത് പ്രസ്തുത റിപ്പോര്‍ട്ടില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തണം. രോഗിയുടെ വ്യകതിപരമായ വിവരങ്ങള്‍ പേരും വിലാസവും തങ്ങളുടെ പാസ്പോര്‍ട്ടിലുള്ളത് പോലെയാവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മരുന്നുകള്‍ കൊണ്ടുവരാന്‍ സാധിക്കില്ല. രോഗ നിര്‍ണ്ണയം. മരുന്നു കഴിക്കേണ്ടത് എത്ര കാലത്തേക്കാണ് ചികില്‍സ വേണ്ടെതെന്നും വ്യക്തമാക്കണം. ഡോക്ടറുടെ കുറിപ്പടിയുെ മരുന്നുകളുടെ ശാസ്ത്രീയ നാമവും ഉണ്ടായിരിക്കണം എന്നും പറയുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ആറ് മാസത്തിനുള്ളിലായിരിക്കണം. അതായത് പരമാവധി ആറ് മാസത്തെ മരുന്ന് മാത്രമേ കൊണ്ട് വരാന്‍ പാടുള്ളൂ. ഉദാ:- റിപ്പോര്‍ട്ട് തിയ്യതി 1-1-2022 ഉം മരുന്നുമായി വരുന്നത് ഫെബ്രുവരി ഒന്നിനാണെങ്കില്‍ അഞ്ച് മാസ കാലയളവിലുള്ള മരുന്ന് മാത്രമേ കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂ എന്നതാണ്. മരുന്നുകള്‍ കൊണ്ടു വരുന്നത് സ്വന്തം ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഒരു തരത്തിലുള്ള കൈമാറ്റവും നടത്താന്‍ പാടില്ല.

അങ്ങനെ ഈ കാര്യങ്ങള്‍ വ്യക്തമാക്കി ഖത്തര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലഭിക്കുന്ന സത്യപ്രസ്താവനയില്‍ ഒപ്പ് വെക്കേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാല്‍ മറ്റൊരാള്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുകയോ ഉപയോഗിച്ചത് മൂലം വല്ല പ്രയാസവും ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മരുന്ന് കൊണ്ടു വന്നയാളില്‍ നിക്ഷിപ്തമായിരിക്കുകയും മയക്ക് മരുന്ന് കടത്തിയതായി കണക്കാക്കി നിയമനടപടികള്‍ നേരിടേണ്ടി വരികയും ചെയ്യുമെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ആവശ്യത്തിനല്ലാതെ, മറ്റൊരാള്‍ക്ക് വേണ്ടി മരുന്നുകള്‍ കൊണ്ടുവരാതിരിക്കുക. അങ്ങിനെ കൊണ്ടുവരുമ്ബോള്‍ നിരോധിത മരുന്നുകളോ മറ്റോ ഉണ്ടെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് കൊണ്ട് വന്നതെന്ന് തെളിയിക്കാനും മറ്റും വലിയ പ്രയാസമായിരിക്കയും കൊണ്ടു വരുന്ന ആള്‍ ഉത്തരവാദിയും നിയമനടപടികള്‍ക്ക് വിധേയമാവുകയും ചെയ്യും. ഓര്‍ക്കുക : മറ്റൊരാളുടെ മരുന്നുകള്‍ മാത്രമല്ല, മറ്റു സാധനങ്ങളും കഴിവതും കൊണ്ട് വരാതിരിക്കുന്നതാണ് ഏറെ ഉത്തമം.

അതേസമയം നാട്ടില്‍ നിന്നും കൊണ്ടുവരുന്ന മരുന്നിനേക്കാള്‍ ഗുണനിലവാരമുള്ളവ ഇവിടെത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളില്‍ നിന്നും വളരെ കുറഞ്ഞ ചിലവില്‍ ലഭ്യമാണെന്നിരിക്കെ, കഴിവതും ഇവിടുത്തെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. ഖത്തര്‍ സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിയേധമായിരിക്കട്ടെ ഈ രംഗത്തെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഈ രാജ്യത്തിന്റെ സുരക്ഷ നാം ഓരോരുത്തരുടെയും കൂട്ടുത്തരവാദിത്തമാണെന്നും മറക്കാതിരിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button