അന്തർദേശീയംടോപ് ന്യൂസ്യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുദ്ധഭീതി സജീവമായി നിലനില്‍ക്കുന്ന യുറോപ്യന്‍ രാജ്യമായ യുക്രെയിനില്‍നിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.

യുക്രെയ്ന്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്തി റഷ്യ.

ഡല്‍ഹി: യുദ്ധഭീതി സജീവമായി നിലനില്‍ക്കുന്ന യുറോപ്യന്‍ രാജ്യമായ യുക്രെയിനില്‍നിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.

ഇന്ത്യക്കാരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍റൂം ആരംഭിച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം 18,000 ത്തോളം ഇന്ത്യന്‍ പൗരന്‍മാരാണ് യുക്രെയിനുള്ളത്.

യുക്രെയിനില്‍നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പൗരന്‍മാരെയും സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. വ്യോമയാനമന്ത്രാലവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വി മുരളീധരനും ചര്‍ച്ചനടത്തി. ഇന്ത്യയിലെയും വിദേശത്തേയും വിവിധ വിമാനകമ്ബനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രെയിനിലെ ഇന്ത്യന്‍ എംബസ്സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ നിരവധി പേര്‍ എംബസ്സിയിലും വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെടുകയാണ്. ഇതിനെ തുടര്‍ന്നാണ് യുക്രെയിന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും പൗരന്‍മാരുടെ ആശങ്കയകറ്റാനും കണ്‍ട്രോള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി മുരളീധരന്‍ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button