കേരളംചരമം

നെടുമ്പ്രം ഗോപി അന്തരിച്ചു; ‘കാഴ്ച’യിലൂടെ ശ്രദ്ധ നേടിയ നടൻ Nedumbram Gopi


പത്തനംതിട്ട: മലയാള സിനിമാ-സീരിയല്‍ താരം നെടുമ്ബ്രം ഗോപി അന്തരിച്ചു. വളരെ ചുരുങ്ങിയ വേഷങ്ങള്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപ്പറ്റിയ നടനാണ്.
85 വയസ്സായിരുന്നു. തിരുവല്ലയില്‍ വെച്ചായിരുന്നു അന്ത്യം. ബ്ലസിയുടെ ആദ്യ ചിത്രമായ കാഴ്ചയില്‍ മമ്മൂട്ടിയുടെ മാധവന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛനായി വേഷമിട്ടാണ് അദ്ദേഹം സിനിമാഭിനയത്തിന് തുടക്കം കുറിയ്‌ക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ ഗോപിയ്‌ക്ക് സാധിച്ചു.

കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ കൂടാതെ സീരിയലുകളിലും നെടുമ്ബ്രം ഗോപി അഭിനയിച്ചിട്ടുണ്ട്. ഭാര്യ കമലമ്മ റിട്ടയേര്‍ഡ് ഹെഡ്‍മിസ്ട്രസായിരുന്നു. സുനില്‍ ജി നാഥ്, സുനിത, സുബിത എന്നിവര്‍ മക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button