മാൾട്ടാ വാർത്തകൾ

ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ 558 ആയി ഉയർന്നു : സി.എ.എ

രാജ്യത്തെ പബ്ലിക് ഇലക്ട്രിക് വാഹന ചാർജിംഗ് നെറ്റ്‌വർക്ക് വൻതോതിൽ വിപുലീകരിച്ചതായി ക്ലൈമറ്റ് ആക്ഷൻ അതോറിറ്റി (CAA) അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ 150 പുതിയ ചാർജിംഗ് പോയിന്റുകൾ കൂടി കൂട്ടിച്ചേർത്തതോടെ മൊത്തം ചാർജിംഗ് പോയിന്റുകളുടെ എണ്ണം 558 ആയി ഉയർന്നതായി സി.എ.എ അറിയിച്ചു. നെറ്റ്‌വർക്കിന്റെ ശേഷിയിൽ 40 ശതമാനത്തിന്റെ വളർച്ചയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

നേരത്തെ സ്വകാര്യ കമ്പനിയായ ‘ഗോടൂ’ പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് ഉപയോഗശൂന്യമായി കിടന്ന അടിസ്ഥാന സൗകര്യങ്ങൾ സി.എ.എ ഏറ്റെടുത്ത് പുനരുദ്ധരിക്കുകയായിരുന്നു. പുതിയതായി പ്രവർത്തനസജ്ജമാക്കിയ 150 പോയിന്റുകളിൽ 100 എണ്ണം ഗോടൂ കമ്പനിയുടേതായിരുന്നവയും, ശേഷിക്കുന്ന 50 എണ്ണം മാൾട്ടയിലെയും ഗോസോയിലെയും 33 കേന്ദ്രങ്ങളിലായി പുതുതായി സ്ഥാപിച്ചവയുമാണ്.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും, ആ ആവശ്യകത നിർവേറ്റാനാണ് ഈ വിപുലീകരണമെന്നും സി.എ.എ സി.ഇ.ഒ അബിഗെയ്ൽ കുട്ടാജാർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ ചാർജിംഗ് കേന്ദ്രങ്ങൾ തുറക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ‘ചാർജ്ജ്മൈറൈഡ്’ (ChargeMyRide) മൊബൈൽ ആപ്പ് വഴി ഡ്രൈവർമാർക്ക് ലഭ്യമായ ചാർജിംഗ് പോയിന്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button