ദേശീയം

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ച് അപകടം

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആകാശ എയറിന്‍റേയും സ്പൈസ് ജെറ്റിന്‍റേയും ചിറകുകളാണ് കൂട്ടിമുട്ടിയത്. ആകാശ എയർ യാത്രക്കാരുമായി പുറപ്പെടാൻ തയാറായി നിൽക്കെയായിരുന്നു അപകടം. പാർക്കിങ് ബേയിലേക്ക് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്‍റ ചിറക് ആകാശ എയറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ഇരു വിമനാങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ ചിറക് ഒടിഞ്ഞ് ആകാശ എയർ വിമാനത്തിന്‍റെ ഉള്ളിലേക്ക് കയറി. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് ആകാശ എയർ പോകേണ്ടിയിരുന്നത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തിയെന്നും ആകാശ എയർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button