കേരളം

തദ്ദേശ വാർഡ് പുനർ വിഭജനത്തിനായുള്ള മാർ​ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം : തദ്ദേശ വാർഡ് പുനർ വിഭജനത്തിനായുള്ള മാർ​ഗരേഖ പുറത്തിറക്കി. മൂന്ന് ഘട്ടമായാണ് പുനർവിഭജനം നടക്കുക. ആദ്യഘട്ടത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലാണ് വിഭജനം. രണ്ടാം ഘട്ടത്തിൽ ബോക്കിലും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വിഭജനമുണ്ടാകും.

ഇന്ന് ചേർ‌ന്ന ഡീലിമിറ്റേഷൻ കമ്മീഷനാണ് മാർ​ഗരേഖക്ക് അം​ഗീകാരം നൽകിയത്. പുനർവിഭജനത്തിൻ്റെ കരട് നവംബർ 16ന് പ്രസിദ്ധീകരിക്കും. ഡിസംബർ ഒന്ന് വരെ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള അവസരം ഡീലിമിറ്റേഷൻ കമ്മീഷൻ ഒരുക്കുന്നുണ്ട്. സംസ്ഥാനത്തെ 1137 വാർഡുകളാണ് പുനർവിഭജനം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button