കേരളം

മഴ കനത്തു, കേരളത്തിൽ 5 ഡാമുകളിൽ റെ‍ഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ 5 ഡാമുകളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിലുമാണ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇതിൽ കല്ലാർക്കുട്ടി, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളുടെ സ്പിൽവേകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി കെഎസ്ഇബി അറിയിച്ചു.

ലോവർ പെരിയാറിൽ ജലസംഭരണ ശേഷിയുടെ നൂറ് ശതമാനമാണ് ഇപ്പോഴത്തെ ജലനിരപ്പ്. നിലവിൽ 226.01 ക്യൂസെക് വെള്ളമാണ് ഇവിടെ സ്​പിൽ വേയിലൂടെ പുറത്ത് വിടുന്നത്. കല്ലാർക്കുട്ടി ഡാമിന്റെ ജലനിരപ്പ് 98.48 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഇവിടെ 181.59 ക്യൂസെക് വെള്ളവും തുറന്ന് വിടുന്നുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിൽ 93.47 ശതമാനമാണ് നിലവിലെ ജലനിരപ്പ്. ഇവിടെ 185.50 ക്യുസെക് വെള്ളമാണ് തുറന്ന് വിടുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button