പ്രധാനമന്ത്രിയായശേഷം സാധാരണക്കാരുടെ പ്രശ്നങ്ങളെപ്പറ്റി മോദി സംസാരിച്ചിട്ടില്ല : ഫാറൂഖ് അബ്ദുള്ള
ഭരണത്തിൽ തുടരാനായി മോദി ഹിന്ദുക്കളെ ഭയപ്പെടുത്തുന്നു
ശ്രീനഗർ : പ്രധാനമന്ത്രിയായതിനുശേഷം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളെ പറ്റി നരേന്ദ്ര മോദി സംസാരിച്ചിട്ടില്ലെന്ന് ജമ്മു കാഷ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ഭരണത്തിൽ തുടരാനായി മോദി ഹിന്ദുക്കളെ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മോദി ഇപ്പോൾ രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. മുസ്ലിംകൾക്ക് പണം നൽകാനായി ഹിന്ദുക്കളുടെ താലിമാലകൾ വിൽക്കുന്ന സ്ഥിതി വരുമെന്നുമാണ് മോദി പറയുന്നത്. ഇന്ത്യയിലെ സഹോദരിമാരുടെയും അമ്മമാരുടെയും താലിമാലകൾ വിൽക്കാനായി തങ്ങൾ അത്ര മോശപ്പെട്ടവരാണോ എന്ന് ഫാറൂഖ് അബ്ദുള്ള ചോദിച്ചു.
മുസ്ലിംകൾ കൂട്ടികളെ ഉണ്ടാകുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാതി. കുട്ടികൾ എന്നാൽ ദൈവത്തിന്റെ ദാനമാണ്. സ്വന്തം ഭാര്യക്ക് പോലും പ്രാധാന്യം നൽകാത്ത മോദിക്കെങ്ങനെ ഇതിന്റെ മൂല്യം മനസിലാകുമെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷമാണ് ഇനി ഭരണത്തിൽ വരുന്നതെങ്കിൽ ജനങ്ങൾ സ്വരൂപിച്ചുവച്ചിരിക്കുന്നത് എല്ലാം നികുതി ഇനത്തിലേക്ക് കൊടുക്കേണ്ടി വരും എന്ന് പ്രധാനമന്ത്രി പറയുന്നു. രണ്ട് വീടുകൾ ഉള്ളവർ ഒരു വീട് മുസ്ലിംകൾക്ക് കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞാണ് മോദി പേടിപ്പിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി.