മാൾട്ടാ വാർത്തകൾ

ഗോസോയിലെ വൈ-പ്ളേറ്റ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി

ഗോസോയിലെ വൈ-പ്‌ളേറ്റ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായതായി പാര്‍ലമെന്റ് രേഖകള്‍. നാഷണലിസ്റ്റ് എംപി ക്രിസ് സെയ്ദിന്റെ പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായി ഗതാഗത മന്ത്രി ക്രിസ് ബോണറ്റാണ് ഈ വിവരങ്ങള്‍ മാള്‍ട്ടീസ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചത്. 2024 മാര്‍ച്ച് വരെ ഗോസോയില്‍ 456 വൈ-പ്ലേറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2019ല്‍ ഗോസോയില്‍ 199 വൈ പ്ലേറ്റുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.  മാള്‍ട്ടയില്‍ ഏകദേശം 5,000 വൈ-പ്ലേറ്റ് വാഹനങ്ങളുണ്ടെന്ന് 2023 നവംബറില്‍ അന്നത്തെ ഗതാഗത മന്ത്രി ആരോണ്‍ ഫറൂജിയ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button