കേരളം

മലയാളി നഴ്സ് യുകെയിൽ മരിച്ച നിലയിൽ

കോട്ടയം : മലയാളി നഴ്‌സിനെ യുകെയിലെ ഹാര്‍ലോയില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹാല്‍ലോ പ്രിന്‍സ് അലക്‌സാന്‍ഡ്ര ആശുപത്രിയിലെ നഴ്‌സായ കുറുപ്പന്തറ മാഞ്ഞൂര്‍ നരിതൂക്കില്‍ കുഞ്ഞപ്പന്‍– കോമളവല്ലി ദമ്പതികളുടെ മകന്‍ അരുണ്‍ എന്‍. കുഞ്ഞപ്പനെയാണ് (36) കഴിഞ്ഞദിവസം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ അരുണ്‍ യുകെയില്‍ എത്തിയിട്ട്. ലണ്ടനിലെ പ്രിന്‍സ് അലക്‌സാന്‍ഡ്ര ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി നോക്കുകയാണ്. ഏതാനും മാസം മുന്‍പ് ഭാര്യ ലേഖയും മക്കളായ പ്രണവും ഗായത്രിയും യുകെയില്‍ എത്തിയിരുന്നു. ജോലി സംബന്ധമായ ചില സാഹചര്യങ്ങള്‍ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. അരുണ്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കു തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button