മാൾട്ടാ വാർത്തകൾ

സ്ലീമയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരു തൊഴിലാളി കൊല്ലപ്പെട്ടു

കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു തൊഴിലാളി കൊല്ലപ്പെട്ടു. സ്ലീമ സെന്റ് ഇഗ്‌നേഷ്യസ് സ്ട്രീറ്റില്‍ ശനിയാഴ്ചയാണ് സംഭവം. 51 വയസുള്ള അല്‍ബേനിയന്‍ പൗരനാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ 31 കാരനായ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്. അയാളും അല്‍ബേനിയന്‍ പൗരനാണ്.

കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മേല്‍ക്കൂരയുടെ ഒരു ഭാഗം തൊഴിലാളികള്‍ താഴെയായിരിക്കെ തകര്‍ന്നുവീണതാണ് അപകടകാരണം. അനുമതിയില്ലാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. 1920കളില്‍ നിര്‍മിച്ച , മൂന്ന് നിലകളുള്ള ഒരു ടൗണ്‍ഹൗസാണ്  തകര്‍ന്നത്. അത് വികസിപ്പിച്ച് പങ്കിട്ട ലിവിംഗ് സ്‌പേസാക്കി മാറ്റാനും നില ചേര്‍ക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും പ്ലാനിംഗ് അനുമതി നേടിയിരുന്നു. അപ്പീല്‍ നല്‍കാനുള്ള കാലയളവ് അവസാനിക്കുന്നതിന് മുന്‍പായി നിര്‍മാണം ആരംഭിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് തൊഴിലാളികള്‍ക്ക് ഉത്തരവാദിയായ കരാറുകാരനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2022ലും 2023ലും മാള്‍ട്ടയിലെ ജോലിസ്ഥലത്ത് നടന്ന മരണങ്ങളില്‍ പകുതിയിലധികവും
നിര്‍മ്മാണ വ്യവസായവുമായി ബന്ധപ്പെട്ടതാണ്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button