കേരളം

സംസ്ഥാനത്ത് സ്വർണവില പിന്നെയും കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില പിന്നെയും കുറഞ്ഞു. ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയായി. പവന് 90,400 രൂപയാണ് വില. ബുധനാഴ്ച മാത്രം രണ്ടു തവണയാണ് സ്വർണ വില കുറഞ്ഞത്. 2025 നവംബറിന് ശേഷം ആദ്യമായാണ് സ്വർണ വില ഇത്രയും കുറയുന്നത്. രാജ്യാന്തര സ്വർണ വിലയിൽ ഉണ്ടായ ഇടിവും രൂപയുടെ മൂല്യം കൂടിയതും സ്വർണ വിലയെ ബാധിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ഔൺസിന് 30 ഡോളർ താഴ്ന്ന് 3532 ഡോളറാണ് സ്വർ‌ണവില.

യുഎസിൽ പലിശ നിരക്ക് കൂട്ടാനുള്ള സാധ്യതകൾ ശക്തമായ സാഹചര്യത്തിൽ രാജ്യാന്തരതലത്തിൽ സ്വർണ വില ഇനിയും ഇടിയും എന്നാണ് നിരീക്ഷകർ പറയുന്നത്. രൂപ ഡോളറിനെതിരേ 92.46 എന്ന നിലവാരത്തിലേക്ക് മുന്നേറിയിട്ടുണ്ട്.

ഇതു മൂലം സ്വർണത്തിന്‍റെ ഇറക്കുമതി ചെലവ് കുറയും. ഇത് വിലയെ സ്വാധീനിക്കും. രാജ്യാന്തര വില 3500 ഡോളറിനും താഴേക്ക് നീങ്ങിയാൽ സംസ്ഥാനത്ത് പവൻ വില 85,000 രൂപയിലും താഴുമെന്നും നിരീക്ഷകർ പ്രവചിക്കുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപ കുറഞ്ഞ് പവന് 9245 രൂപയാണ് വില. വെള്ളി ഗ്രാമിന് 165 രൂപ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button