അന്തർദേശീയം
‘വിസ കാലാവധി കഴിഞ്ഞ കുടിയേറ്റക്കാരില്‍ കൂടുതല്‍ പേര് ഇന്ത്യക്കാരെന്ന യു.കെ മന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി നല്കി ഇന്ത്യ
ലണ്ടന്‍: വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന ആളുകളില്‍ കൂടുതല്‍ ഇന്ത്യക്കാരാണെന്ന യു.കെ ഹോം സെക്രട്ടറി സുല്ല ബ്രാവര്മന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് ഇന്ത്യന്‍ ഹൈകമീഷന്.
മൈഗ്രേഷന്‍ ആന്റ് മൊബിലിറ്റി പാര്‍ട്നര്‍ഷിപ്പ് പ്രകാരം എല്ലാ കേസുകളിലും ഇന്ത്യ നടപടി ആരംഭിച്ചു കഴിഞ്ഞുവെന്ന് ഹൈകമീഷന് അറിയിച്ചു.
കാലാവധി കഴിഞ്ഞും യു.കെയില്‍ തുടരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടികള്‍ക്കായി യു.കെ സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയാറാണ്.
ഇന്ത്യയുമായുള്ള നിര്‍ദിഷ്ട സ്വതന്ത്രവ്യാപാര കരാറിനെ കുറിച്ച് ആശങ്കയുള്ളതായും ബ്രെവര്മാന് പറഞ്ഞു.
അതേസമയം, സ്വതന്ത്ര വ്യാപാര കരാര്‍ അവസാനിപ്പിക്കാന്‍ ഇരുപക്ഷത്തിനും താല്പര്യമുള്ളതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ജി പറഞ്ഞു.