അന്തർദേശീയം

ആറുദിവസം മുന്പ്‌ കാണാതായ ഓട്ടിസം ബാധിതനായ 17കാരനെ കൊടുംവനത്തിനുള്ളിൽ നിന്ന്‌ രക്ഷപ്പെടുത്തി ഓസ്‌ട്രേലിയൻ പൊലീസ്

മെൽബൺ : ആറുദിവസം മുന്പ്‌ കാണാതായ ഓട്ടിസം ബാധിതനായ വില്യം എന്ന 17കാരനെ കിഴക്കൻ ഓസ്‌ട്രേലിയയിലെ കൊടുംവനത്തിനുള്ളിൽ നിന്ന്‌ രക്ഷപ്പെടുത്തി. മെൽബണിന് 185 കിലോമീറ്റർ കിഴക്കുള്ള വാൽഹല്ല മേഖലയിലെ വനത്തിൽ നിന്നാണ്‌ ഹെലികോപ്റ്ററിൽ നടത്തിയ തിരിച്ചിലിനിടെ പൊലീസ് കുട്ടിയെ കണ്ടെത്തിയത്‌.

കഴിഞ്ഞ വെള്ളിയാഴ്ച സുഹൃത്തിനൊപ്പം പോയ വില്യം വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു. നൂറിലധികം രക്ഷാപ്രവർത്തകരും പൊലീസും സന്നദ്ധപ്രവർത്തകരും ആറുദിവസമായി വനത്തിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. വ്യാഴം രാവിലെ വറ്റിയ നദീതടത്തിലെ പാറയ്ക്ക് മുകളിൽ കിടന്നുറങ്ങുന്ന വില്യമിനെ കണ്ടെത്തി.

ചെറിയ പോറലുകളും സൂര്യതാപമേറ്റ പാടുകളും ഒഴിച്ചാൽ കുട്ടിക്ക്‌ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം അമ്മ എലിസബത്തിന്‌ കൈമാറി. പിന്നീട്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി ആശുപത്രിലേക്ക്‌ മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button