അന്തർദേശീയം

ഇടക്കാല തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഇറാൻ യുദ്ധത്തോടുള്ള ജനങ്ങളുടെ അമർഷം : ജെ ഡി വാൻസ്

വാഷിങ്ടൺ ഡിസി : ഇടക്കാല തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഇറാൻ യുദ്ധത്തോടുള്ള ജനങ്ങളുടെ അമർഷമെന്ന് തുറന്ന്സമ്മതിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. 2024-ൽ ട്രംപ്/വാൻസ് ടീമിന് വോട്ട് ചെയ്ത പല വോട്ടർമാരും അത്യധികം ദേഷ്യത്തിലായിരുന്നു അവർ എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു,വാൻസ് എക്സിൽ കുറിച്ചു.

ഇറാൻ യുദ്ധം അവസാനിപ്പിക്കുക, ജീവിതച്ചെലവിലും പണപ്പെരുപ്പത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക, അമേരിക്കയ്ക്ക് മുൻഗണന നൽകുക, ഇസ്രയേലുമായുള്ള യുഎസ് ബന്ധത്തിൽ മാറ്റം വരുത്തുക എന്നിവയാണ് ജനങ്ങളുടെ അതതൃപ്തി മാറ്റാനുള്ള പ്രധാന മാർഗങ്ങളെന്നും വാൻസ് കുറിച്ചു.

യുഎസ് ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. തൊണ്ണൂറുകൾക്ക് ശേഷം ഡെമോക്രാറ്റുകളുടെ ഏറ്റവും വലിയ വിജയമാണിത്. നൂറംഗ സെനറ്റിൽ 54 സീറ്റ്‌ ഡെമോക്രാറ്റുകൾ ഉറപ്പിച്ചു. ഒരിടത്ത് മുന്നേറ്റം തുടരുന്നു. 435 പ്രതിനിധി സഭയിൽ 228 സീറ്റ് നേടിയ ഡെമോക്രാറ്റുകൾ 35 സീറ്റിൽക്കൂടി വ്യക്തമായ ലീഡിലാണ്‌. 36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ് നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button